തിരുവനന്തപുരം : പേട്ടയില്‍ മകളുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൈമണ്‍ ലാലന് പറഞ്ഞതെല്ലാം പച്ചക്കള്ളമാണെന്ന് തെളിയിച്ച് പൊലീസ്. കേസില്‍ പ്രധാന സാക്ഷികളായ ലാലന്റെ മകളും ഭാര്യയും കോടതിയില്‍ മൊഴി മാറ്റി പറഞ്ഞു കേസിനെ വഴി തിരിച്ച് വിടാനുള്ള സാധ്യത അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി കണ്ടിരുന്നു. അതുകൊണ്ട് തന്നെ പരമാവധി സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിക്കാന്‍ ആയിരുന്നു പോലീസിന്റെ തീരുമാനം.
Read Also : അറ്റകുറ്റപ്പണി: ഖോർഫക്കാൻ റോഡിലേക്കുള്ള ടണൽ താത്കാലികമായി അടയ്ക്കുമെന്ന് അധികൃതർ
താന്‍ മുറിയില്‍ കിടന്നുറങ്ങുമ്പോള്‍ രാത്രി ഒരുമണിയോടെ മകളുടെ മുറിയിലെ ശബ്ദം കേട്ട് ഉണരുകയായിരുന്നു എന്നും കള്ളന് ആയിരുന്നു എന്ന് കരുതി കുത്തിയതാണെന്നും ആയിരുന്നു ലാലന് ആദ്യം പൊലീസിന് കൊടുത്ത മൊഴി. എന്നാല്‍ ലാലന്റെ വാദം തെറ്റാണെന്ന് തെളിയിക്കാന്‍ അന്നത്തെ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി പൊലീസ് പുനഃസൃഷ്ടിച്ചു. ലാലന്റെ മുറിയില്‍ ഒരു പൊലീസുകാരന് കിടക്കുകയും മുറിയില്‍ പാത്രം കൊട്ടിയും കുപ്പി തറയിലിട്ടും ശബ്ദമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ലാലന്റെ മുറിയില്‍ കിടന്ന പൊലീസുകാരന് ആ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ ലാലന് പറഞ്ഞത് കള്ളം ആണെന്ന് പോലീസിന് ബോധ്യപ്പെട്ടു.
എന്നാല്‍ ആ വീടിന്റെ ഹാളിലോ മറ്റ് ഭാഗങ്ങളിലോ നിന്നാല്‍ മകളുടെ മുറിയിലെ ശബ്ദങ്ങള്‍ വളരെ വ്യക്തമായി കേള്‍ക്കാം. അതോടെ രാത്രി വൈകിയും ഹാളിലോ വീടിന്റെ മറ്റ് ഭാഗങ്ങളിലോ ലാലന് കാത്തിരിക്കുകയായിരുന്നു എന്ന കാര്യവും വ്യക്തമാകുകയായിരുന്നു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളുമായി അനീഷ് ജോര്‍ജ്ജിനുള്ള അടുപ്പവും അനീഷ് രാത്രിയില്‍ സ്ഥിരമായി വീട്ടിലെത്താറുള്ളതും ലാലന് അറിയാമായിരുന്നു. ഇതേചൊല്ലി വീട്ടില്‍ വഴക്കും പതിവായിരുന്നു.
അനീഷിനോട് അച്ഛന് മുന്‍വൈരാഗ്യം ഉണ്ടായിരുന്നെന്നും കൊല്ലാനുറച്ച് കത്തിയുമായി തന്റെ റൂമിന് മുന്നില്‍ വരികയായിരുന്നെന്നും മകള്‍ മൊഴി നല്കി. കതക് തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിപ്പൊളിച്ചാണ് അകത്ത് കയറിയത്. അനീഷിനെ ഒന്നും ചെയ്യരുതെന്ന് തങ്ങള്‍ കരഞ്ഞ് പറഞ്ഞിട്ടും പിതാവ് ചെവിക്കൊണ്ടില്ലെന്നും കൊല്ലുമെന്ന് ആക്രോശിച്ച് കുത്തിയെന്നുമാണ് മകള്‍ മൊഴി നല്‍കിയത്.
ക്രിസ്തുമസിനും ന്യൂയറിനുമിടയില്‍ അനീഷ് വീട്ടില്‍ വരുമെന്ന് ലാലന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ക്രിസ്തുമസ് ദിവസം മുതല്‍ ലാലന് അനീഷിനെ കാത്തിരിക്കുകയായിരുന്നുവെന്നാണ്
പൊലീസിന്റെ നിഗമനം. മകളെ കാണാനായി രാത്രി പത്തൊന്പതുകാരന് വീട്ടിലെത്തുന്നത് സൈമണ്‍ നേരത്തെ തന്നെ മനസിലാക്കിയിരുന്നു. ഇതോടെ കൊലപാതകം നടത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാള്‍ മാനസികമായി തയ്യാറെടുത്തിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
സൈമണിന്റെ മക്കളുടെ അറിവോടും അനുമതിയോടും കൂടിയാണ് അനീഷ് വീട്ടിലേക്ക് പ്രവേശിച്ചതെന്നും പൊലീസ് വ്യക്തമാക്കുന്നു.
Post Your Comments