അബുദാബി: സർക്കാർ ജീവനക്കാർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി അബുദാബി. ജനുവരി 10, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് നിർബന്ധമാക്കാനാണ് തീരുമാനം. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് സപ്പോർട്ട്, അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി എന്നിവർ ചേർന്നാണ് പുതിയ കതീരുമാനം നടപ്പിലാക്കുന്നത്.
കോവിഡ് വാക്സിനേഷൻ കുത്തിവെയ്പ്പ് സ്വീകരിക്കുന്നതിൽ ഔദ്യോഗികമായ ഇളവുകൾ നേടിയിട്ടുള്ളവർക്ക് ഈ തീരുമാനം ബാധകമല്ല. കോവിഡ് മുൻകരുതൽ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു. അബുദാബിയിലെ സർക്കാർ ഓഫീസുകളിലെത്തുന്ന ജീവനക്കാർ, സേവനദാതാക്കൾ, കരാർ അടിസ്ഥാനത്തിലുള്ള വ്യക്തികൾ തുടങ്ങിയവർ എല്ലാ മുൻകരുതൽ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നാണ് നിർദ്ദേശം. ഇവർക്ക് ഓരോ 7 ദിവസം തോറും പിസിആർ പരിശോധന നിർബന്ധമാണ്. ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന സന്ദർശകർ, ഉപഭോക്താക്കൾ, താത്കാലിക ജീവനക്കാർ തുടങ്ങിയവർക്ക് 48 മണിക്കൂറിനിടയിൽ നേടിയ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
Post Your Comments