Latest NewsKeralaNews

പതിനഞ്ചു വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ് : ബലാത്സംഗത്തിന് ഇരയായതായി ഫോറന്‍സിക് റിപ്പോര്‍ട്ട്

പെരിയാര്‍: പെരിയാറില്‍ പതിനഞ്ചു വയസ്സുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് .

Read Also : നീതുവിന് പിന്നിൽ റാക്കറ്റുകളില്ല: നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്താതെ പോലീസ്

കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍ നിന്നു കണ്ടെടുത്തത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി ഫോറന്‍സിക് ഫലം പുറത്തുവന്നതോടെ പ്രതിയെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button