വാഷിങ്ടൺ: പ്രതിദിനം പത്തു ലക്ഷത്തിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത് അമേരിക്ക. ജോൺസ് ഹോപ്കിൻസ് സർവകലാശാലയാണ് ഏറ്റവും പുതിയ കണക്കുകൾ പുറത്തു വിട്ടത്.
കോവിഡിന്റെ കാര്യത്തിൽ റെക്കോർഡ് പോസിറ്റീവ് നിരക്ക് സൃഷ്ടിച്ച് അമേരിക്ക മുന്നേറുകയാണ്. ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിൽ രോഗം വളരെ വേഗത്തിൽ പടർന്നു പിടിക്കുമെന്ന് ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗച്ചി പറഞ്ഞിരുന്നു. ഇതോടെ, ആന്റണി ഫൗച്ചിയുടെ മുന്നറിയിപ്പ് സത്യമാണെന്ന് തെളിഞ്ഞു കഴിഞ്ഞു.
യു. എസിൽ, ആദ്യത്തേതിനേക്കാൾ മൂന്നിരട്ടി കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കണക്കുകൾ പ്രകാരം 1,688 മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 58.6 ശതമാനം പേരിലേക്ക് വൈറസ് വ്യാപിച്ചിട്ടുണ്ടെന്ന് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
ഗുരുതരമായ സാഹചര്യത്തെ തുടർന്ന് ആയിരത്തോളം വിമാനങ്ങളാണ് റദ്ദ് ചെയ്തത്. എല്ലാവരും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് സിഡിസി വ്യക്തമാക്കി. കോവിഡ് ലക്ഷണമുള്ളവർ നിർബന്ധമായും ക്വാറന്റെയിനിൽ പോകണമെന്നും അവർ നിർദ്ദേശിച്ചു.
Post Your Comments