India

‘അനാഥരുടെ അമ്മ’ ഇനിയില്ല : പത്മശ്രീ സിന്ധുതായ് സപ്കൽ അന്തരിച്ചു

പൂനെ: പ്രശസ്ത സാമൂഹ്യപ്രവർത്തക സിന്ധുതായ് സപ്കൽ ചൊവ്വാഴ്ച രാത്രി അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ഉറ്റവരും ഉടയവരും ഉപേക്ഷിച്ച് തെരുവിലെറിയപ്പെടുന്ന ആയിരക്കണക്കിന് കുഞ്ഞുങ്ങളെ സ്വന്തം മകളെ വളർത്തിയ സിന്ധുതായ് സപ്കൽ ‘ അനാഥരുടെ അമ്മ’ എന്നാണ് അറിയപ്പെട്ടിരുന്നത്.

മഹാരാഷ്ട്രയിലെ വാർധ സ്വദേശിനിയായ സിന്ധു, ചെറുപ്പത്തിൽ വളരെയധികം യാതനകൾ അനുഭവിച്ചാണ് വളർന്നത്. പത്തു വയസ്സിൽ വിവാഹം കഴിഞ്ഞ ഇവരുടെ ദാമ്പത്യ ബന്ധം പരാജയപ്പെട്ടതിനെ തുടർന്ന്, സിന്ധു തന്റെ ജീവിതം അനാഥർക്കായി ഉഴിഞ്ഞു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ 45 വർഷമായി അവർ തന്റെ സേവന ജീവിതം തുടരുന്നു.

1500-ഓളം അനാഥരെ ദത്തെടുത്തു വളർത്തുകയും, അവരിൽ പലരുടെയും വിദ്യാഭ്യാസത്തിനും വിവാഹത്തിനും സ്വന്തമായി വീടുണ്ടാക്കാനും സഹായിക്കുകയും ചെയ്ത ഈ മഹിളാരത്നത്തെ രാജ്യം പത്മശ്രീ നൽകി ആദരിച്ചു

shortlink

Post Your Comments


Back to top button