കണ്ണൂര്‍: പൊലീസിനെതിരെ പരാതിയില്ലെന്ന് മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ പൊലീസിന്റെ മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ പൊന്നന്‍ ഷമീര്‍. സംഭവ സമയത്ത് താന്‍ മദ്യലഹരിയിലായിരുന്നുവെന്നും ട്രെയിനിനുള്ളില്‍ എന്താണ് നടന്നതെന്ന് ഓര്‍മ്മയില്ലെന്നും ഷമീര്‍ പറഞ്ഞു. പൊലീസിനെതിരെ പരാതിയില്ലെന്ന് വ്യക്തമാക്കിയ ഷെമീര്‍ താന്‍ 5 രൂപയുടെ ജനറല്‍ ടിക്കറ്റ് എടുത്തിരുന്നതായി കൂട്ടിച്ചേര്‍ത്തു.
Read Also : തമിഴ്‌നാട്ടില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്ത്: ഞായറാഴ്ചകളില്‍ സമ്പൂര്ണ ലോക്ഡൗണ്
ഷമീറിനെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാളെ കണ്ണൂരിലേക്ക് കൊണ്ടു പോയി. ഇരിക്കൂറില്‍ താമസക്കാരനായിരുന്ന പൊന്നന്‍ ഷമീര്‍ മാലപിടിച്ചു പറിക്കല്‍, ഭണ്ഡാര മോഷണം അടക്കം മൂന്ന് കേസിലെ പ്രതിയാണ്. ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരനെ പൊലീസ് മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. വസ്തുത മറച്ചുവെച്ച് പൊലീസിനെ മാത്രം കുറ്റപ്പെടുത്തുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയ ആളെ കണ്ടെത്തുന്നതിനുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സ്ത്രീ യാത്രക്കാരോട് പൊന്നന്‍ ഷമീര്‍ അപമര്യാദയായി പെരുമാറുന്ന സമയത്ത് നോക്കിനിന്ന രണ്ടുപേരാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം. എ.എസ്.ഐ യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നതിന് കൃത്യമായ ടിക്കറ്റില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു മര്‍ദ്ദനമെന്നായിരുന്നു പ്രചരണം. എന്നാല്‍ പ്രതി മദ്യലഹരിയില്‍ സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയതോടെയാണ് പൊലീസ് ഇടപെട്ടതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ എ.എസ്.ഐ പ്രമോദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രണ്ട് ദിവസമായി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
Post Your Comments