ErnakulamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ കൊണ്ട് മ​ദ്യ​സ​ൽ​ക്കാ​ര​ത്തി​ൽ ഭ​ക്ഷ​ണം വി​ള​മ്പി​ച്ച​താ​യി പ​രാ​തി

ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര ആ​ൽ​ത്ത​റ ജി.​സി.​ഡി.​എ റോ​ഡി​ലെ അ​പ്പാ​ർ​ട്ട്മെൻറി​ലെ താ​മ​സ​ക്കാ​ര​നാ​ണ് എ​ക്സൈ​സ്, ശി​ശു​ക്ഷേ​മ മ​ന്ത്രി​മാ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്

ആ​ലു​വ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിയെ കൊണ്ട് മ​ദ്യ​സ​ൽ​ക്കാ​ര​ത്തി​ൽ ഭ​ക്ഷ​ണം വി​ള​മ്പി​ച്ച​താ​യി പ​രാ​തി. ആ​ലു​വ തോ​ട്ട​ക്കാ​ട്ടു​ക​ര ആ​ൽ​ത്ത​റ ജി.​സി.​ഡി.​എ റോ​ഡി​ലെ അ​പ്പാ​ർ​ട്ട്മെൻറി​ലെ താ​മ​സ​ക്കാ​ര​നാ​ണ് എ​ക്സൈ​സ്, ശി​ശു​ക്ഷേ​മ മ​ന്ത്രി​മാ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

2020 ഡി​സം​ബ​ർ 14-ന് ​അ​പ്പാ​ർ​ട്ട്മെൻറി​ൽ ന​ട​ന്ന വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ട​യി​ലാ​ണ് സം​ഭ​വം. ഫ്ലാ​റ്റി​ന്‍റെ റി​ക്രി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന വി​വാ​ഹാ​നു​ബ​ന്ധ സ​ൽ​ക്കാ​ര​ത്തി​ന് ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രെ​യും വി​ളി​ച്ചി​രു​ന്നു. അ​തി​ൽ പ​രാ​തി​ക്കാ​ര​ന്‍റെ ഭാ​ര്യ മ​ക​ൾ​ക്കൊ​പ്പം പ​​​ങ്കെ​ടു​ത്തി​രു​ന്നു.

Read Also : സ്കൂ​ട്ട​ർ യാ​ത്രി​ക​നെ ഇ​ടി​ച്ചിട്ട ശേഷം നിർത്താതെ പോയി : കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതി​രെ കേസെടുത്തു

അ​തി​നി​ടെ​​ ഫ്ലാ​റ്റി​ന്‍റെ ടെ​റ​സി​ൽ ക​ളി​ക്കു​ക​യാ​യി​രു​ന്ന മ​ക​ളെ കൊ​ണ്ട്​ മ​ദ്യ സ​ൽ​ക്കാ​ര​​ത്തി​ൽ ഭ​ക്ഷ​ണം വി​ള​മ്പി​ച്ച​തെ​ന്നാ​ണ്​ പ​രാ​തി. അ​ന്ന്​ ഭാ​ര്യ​യോ പ​രാ​തി​ക്കാ​ര​നോ ഈ ​സം​ഭ​വം അ​റി​ഞ്ഞി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മ​ക​ൾ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ്​ പ​രാ​തി ന​ൽ​കി​യ​ത്.

മ​ദ്യ​സ​ൽ​ക്കാ​ര​ത്തി​ൽ​ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ കൊ​ണ്ട്​ ഭ​ക്ഷ​ണം വി​ള​മ്പി​ച്ച ന​ട​പ​ടി ഗൗ​ര​വ​മു​ള്ള​താ​ണെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​സം​ഭ​വം കു​ട്ടി​യെ മാ​ന​സി​ക​മാ​യി അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്നു​ണ്ട്. സം​സ്‌​ഥാ​ന​ത്ത്​ ബാ​റു​ക​ൾ തു​റ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലും മ​ദ്യ​സ​ൽ​ക്കാ​രം ന​ട​ത്തി​യ​ത് അ​നു​മ​തി​യി​ല്ലാ​തെ​യാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button