ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് മദ്യസൽക്കാരത്തിൽ ഭക്ഷണം വിളമ്പിച്ചതായി പരാതി. ആലുവ തോട്ടക്കാട്ടുകര ആൽത്തറ ജി.സി.ഡി.എ റോഡിലെ അപ്പാർട്ട്മെൻറിലെ താമസക്കാരനാണ് എക്സൈസ്, ശിശുക്ഷേമ മന്ത്രിമാർക്ക് പരാതി നൽകിയത്.
2020 ഡിസംബർ 14-ന് അപ്പാർട്ട്മെൻറിൽ നടന്ന വിവാഹ സൽക്കാരത്തിനിടയിലാണ് സംഭവം. ഫ്ലാറ്റിന്റെ റിക്രിയേഷൻ ഹാളിൽ നടന്ന വിവാഹാനുബന്ധ സൽക്കാരത്തിന് ഫ്ലാറ്റിലെ താമസക്കാരെയും വിളിച്ചിരുന്നു. അതിൽ പരാതിക്കാരന്റെ ഭാര്യ മകൾക്കൊപ്പം പങ്കെടുത്തിരുന്നു.
Read Also : സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി : കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു
അതിനിടെ ഫ്ലാറ്റിന്റെ ടെറസിൽ കളിക്കുകയായിരുന്ന മകളെ കൊണ്ട് മദ്യ സൽക്കാരത്തിൽ ഭക്ഷണം വിളമ്പിച്ചതെന്നാണ് പരാതി. അന്ന് ഭാര്യയോ പരാതിക്കാരനോ ഈ സംഭവം അറിഞ്ഞില്ല. കഴിഞ്ഞ ദിവസം മകൾ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് പരാതി നൽകിയത്.
മദ്യസൽക്കാരത്തിൽ പ്രായപൂർത്തിയാകാത്ത മകളെ കൊണ്ട് ഭക്ഷണം വിളമ്പിച്ച നടപടി ഗൗരവമുള്ളതാണെന്ന് പരാതിയിൽ പറയുന്നു. ഈ സംഭവം കുട്ടിയെ മാനസികമായി അലോസരപ്പെടുത്തുന്നുണ്ട്. സംസ്ഥാനത്ത് ബാറുകൾ തുറക്കാത്ത സാഹചര്യത്തിൽ പോലും മദ്യസൽക്കാരം നടത്തിയത് അനുമതിയില്ലാതെയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments