ചെന്നൈ : ഇന്ത്യയിലെ ഫാക്ടറികളിലെ തൊഴിലാളി സമരത്തിനു പിന്നില്‍ ചൈനയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആപ്പിള്‍ കമ്പനിയുടെ ഇന്ത്യയിലെ നിര്‍മാണ കമ്പനിയായ ഫോക്സ്കോണിന്റെ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയില്‍ ഉണ്ടായ തൊഴിലാളി സമരത്തിലാണ് ചൈനീസ് ഇടപെടലുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. സമരത്തിനെ കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദേശീയ മാദ്ധ്യമമായ ദി വീക്കാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരം പുറത്ത് വിട്ടിട്ടുള്ളത്. ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് ചൈനീസ് സഹായം ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടിലുള്ളത്.
Read Also : കൊറോണ പ്രതിസന്ധി, അവശ്യവസ്തുക്കള്‍ ലഭിക്കുന്നതിന് ബാര്‍ട്ടര്‍ സമ്പ്രദായത്തിലേയ്ക്ക് തിരികെ നടന്ന് ചൈന
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളില്‍ ഉണ്ടാകുന്ന സമരങ്ങള്‍ക്ക് പിന്നില്‍ ഒരേ തരത്തിലുള്ള പ്രശ്നങ്ങളാണ് കാരണമാകുന്നതെന്ന് ഇന്റലിജന്‍സ് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. സാന്‍മിന, ഫോര്‍ഡ്, പിപിജി ഏഷ്യന്‍ പെയിന്റ്സ്, എന്‍ഫീല്‍ഡ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിലെ അസ്വസ്ഥതകള്‍ ഇതിന് ഉദാഹരണങ്ങളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ന്യൂ ഡെമോക്രാറ്റിക് ലേബര്‍ ഫ്രണ്ട്, പീപ്പിള്‍സ് ഡെമോക്രാറ്റിക് യൂത്ത് അസോസിയേഷന്, പീപ്പിള്‍സ് റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്റര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഫാക്ടറികളിലെ പ്രക്ഷോഭങ്ങളുമായുള്ള ബന്ധം അന്വേഷിക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments