ErnakulamLatest NewsKeralaNattuvarthaNewsCrime

കൊച്ചിയില്‍ മോഷണശ്രമം തടയുന്നതിനിടെ എ.എസ്.ഐക്ക് കുത്തേറ്റു: പ്രതി കസ്റ്റഡിയില്‍

മോഷണ ശ്രമത്തിനിടെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ബിച്ചു പൊലീസിന്റെ പിടിയില്‍ നിന്ന് കുതറിയോടുകയായിരുന്നു

കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ കൊച്ചിയില്‍ എ.എസ്.ഐക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. പ്രതി ബിച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളിയില്‍ നിന്ന് സ്ഥിരമായി ബൈക്ക് മോഷ്ടിക്കുന്ന പ്രതി ബിച്ചുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാത്രിയായിരുന്നു സംഭവം.

Read Also : കെ റെയില്‍: സര്‍ക്കാര്‍ വാശിയോടെ മുന്നോട്ടാണെങ്കില്‍ യുദ്ധ സമാനം, സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന് കെ സുധാകരന്‍

മോഷണ ശ്രമത്തിനിടെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ ബിച്ചു പൊലീസിന്റെ പിടിയില്‍ നിന്ന് കുതറിയോടുകയായിരുന്നു. എ.എസ്.ഐ ഗിരീഷ് കുമാര്‍ പിന്നാലെ ഓടി പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്.

ഗിരീഷ് കുമാറിന്റെ കൈയിലാണ് പ്രതി കുത്തിയത്. പരിക്കേറ്റ ഗിരീഷ് കുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button