ബീജിങ്: ആണവ ആയുധങ്ങളുടെ ശേഖരം കുറയ്ക്കണമെന്ന് റഷ്യയോടും അമേരിക്കയോടും ഉപദേശിച്ച് ചൈന. ലോകത്തുള്ള ന്യൂക്ലിയർ പോർമുനകളുടെ 90 ശതമാനവും കൈവശം വെച്ചിരിക്കുന്നത് അമേരിക്കയും റഷ്യയുമാണെന്നും ചൈന കുറ്റപ്പെടുത്തി.
ഡിപ്പാർട്ട്മെന്റ് ഓഫ് ആംസ് കൺട്രോൾ വിഭാഗം ഡയറക്ടർ ജനറലായ ഫു കോങ്ങ് ആണ് ഈ പ്രഖ്യാപനവുമായി രംഗത്തു വന്നത്. പരസ്പര സഹകരണം ഉറപ്പാക്കിക്കൊണ്ട് തങ്ങളുടെ ആണവായുധങ്ങളുടെ എണ്ണം ഇരുരാജ്യങ്ങളും കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയുടെ പക്കൽ, വളരെ അത്യാവശ്യത്തിനുള്ള ആണവായുധങ്ങൾ മാത്രമേയുള്ളൂവെന്നും, തങ്ങൾ ഒരിക്കലും ആണവായുധം ആദ്യം പ്രയോഗിക്കില്ലെന്ന പക്ഷക്കാരാണെന്നും ചൈന പ്രഖ്യാപിച്ചു.
എന്നാൽ, ഇതിനു തൊട്ടുപിന്നാലെ,തങ്ങളുടെ ആണവായുധ ശേഖരം വിപുലീകരിക്കുകയാണെന്ന് ചൊവ്വാഴ്ച ചൈന വെളിപ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങളാണ് ഇതിനു കാരണമെന്നാണ് ചൈന ചൂണ്ടിക്കാട്ടിയത്. റഷ്യ, അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കൊപ്പം ആണവായുധ നിർമ്മാണവും വ്യാപനവും കുറയ്ക്കാൻ പ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ചൈനയുടെ ഈ മലക്കംമറിച്ചിലെന്നത് വളരെ ശ്രദ്ധേയമാണ്.
Post Your Comments