ErnakulamNattuvarthaLatest NewsKeralaNews

ബൈ​ക്ക് മോ​ഷ്ടാ​വ് എ​എ​സ്‌​ഐ​യെ കുത്തിപരിക്കേൽപ്പിച്ചു

സംഭവുമായി ബന്ധപ്പെട്ട കേ​സി​ൽ ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ലെ ബി​ച്ചു​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്

കൊ​ച്ചി: ഇ​ട​പ്പ​ള​ളി​യി​ല്‍ ബൈ​ക്ക് മോ​ഷ്ടാ​വിന്റെ കുത്തേറ്റ് എ​എ​സ്‌​ഐ​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ​ള​മ​ക്ക​ര പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​എ​സ്‌​ഐ ഗി​രീ​ഷ് കു​മാ​റി​നാ​ണ് കൈ​ക്ക് കു​ത്തേ​റ്റ​ത്. സംഭവുമായി ബന്ധപ്പെട്ട കേ​സി​ൽ ക​ള​മ​ശേ​രി എ​ച്ച്എം​ടി കോ​ള​നി​യി​ലെ ബി​ച്ചു​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഇ​ട​പ്പ​ള്ളി മെ​ട്രോ സ്‌​റ്റേ​ഷ​നു സ​മീ​പം പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യ്ക്കാണ് കേസിനാസ്പദമായ സം​ഭ​വം. നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ ക​ള​മ​ശേ​രി​യി​ല്‍ ​നി​ന്ന് ക​വ​ര്‍​ന്ന ബൈ​ക്ക് പി​ടി​കൂ​ടു​മ്പോ​ഴാ​ണ് പ്ര​തി ആ​ക്ര​മി​ച്ച​ത്.

Read Also : മദർ തെരേസയെ വിശുദ്ധയാക്കിയത് നുണയുടെ അടിസ്ഥാനത്തിൽ, സേവനത്തിന്‍റെ പേരില്‍ മതപരിവര്‍ത്തനം: പാഞ്ചജന്യ

കു​ത്തേ​റ്റ എ​എ​സ്ഐ​യെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

എ​എ​സ്‌​ഐ​യെ കു​ത്തി​യ ശേ​ഷം ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച ബി​ച്ചു​വി​നെ പൊ​ലീ​സ് ഓ​ടി​ച്ചി​ട്ടാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button