Latest NewsInternational

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം മുറുകുന്നു : സാഹചര്യം യുദ്ധത്തിലേക്ക് നയിക്കുമെന്ന് റിപ്പോർട്ടുകൾ

ഇസ്ലാമാബാദ്: പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുദ്ധം വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയതായി വാർത്തകൾ പുറത്തു വരുന്നു. അഫ്ഗാനിൽ, താലിബാൻ അധികാരത്തിൽ കയറിയതോടെ പാക് അതിർത്തികളിലെ പ്രവിശ്യകളെല്ലാം ഭീകരർ കയ്യടക്കി വെച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര അതിർത്തിയിലെ മാനദണ്ഡങ്ങൾ പാലിക്കാൻ പാകിസ്ഥാൻ തയ്യാറാകാത്തതാണ് ഇതിന് കാരണമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇന്ത്യൻ അതിർത്തിയിലും പാകിസ്ഥാൻ ഇതേ നിരുത്തരവാദിത്തപരമായ നിലപാടാണ് കൈക്കൊള്ളുന്നത്.

പാക്-അഫ്ഗാൻ ഭരണകൂടങ്ങൾക്ക് പരസ്പരം വിശ്വാസമില്ലെന്നും ഇരുകൂട്ടർക്കും വ്യക്തമായ അതിർത്തി നയങ്ങൾ ഇല്ലാത്തതുമാണ് പ്രശ്നത്തിന് പ്രധാന കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി. സൈന്യമാണ് അതിർത്തി സംരക്ഷിക്കുന്നതെന്ന് പാകിസ്ഥാൻ പറയുന്നുണ്ട്. എന്നാൽ, അതെ സൈന്യം തന്നെയാണ് താലിബാൻ ഭീകരർക്ക് ആയുധങ്ങളും പരിശീലനവും നൽകുന്നത്. കഴിഞ്ഞ മാസത്തിൽ പാക് ഭീകരർ താലിബാൻ മേഖലയിലേക്ക് മോർട്ടാർ പ്രയോഗിച്ചിരുന്നു. ഇനിയും ഇത്തരത്തിൽ പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് താലിബാൻ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button