
ഉത്തരാഖണ്ഡ്: മുസ്ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ഭായ് ആപ്പ് കേസിൽ മുഖ്യപ്രതിയായ ഉത്തരാഖണ്ഡ് സ്വദേശിനി അറസ്റ്റിൽ. വിശദമായ ചോദ്യംചെയ്യലിന് വേണ്ടി യുവതിയെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്നാണ് പോലീസിന്റെ വിശദീകരണം.
ബുള്ളി ഭായ് ആപ്പ് കേസില്‍ പിടിയിലാകുന്ന രണ്ടാമത്തെ പ്രതിയാണ് ഉത്തരാഖണ്ഡ് സ്വദേശിനി. മുൻപ് ബെംഗളൂരു സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥിയെ ഇതേ കേസിൽ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. ഇരുവരും പരസ്പരം അറിയാവുന്നവരാണെന്നും സമൂഹമാധ്യമങ്ങള്‍ വഴിയാണ് ആശയവിനിമയങ്ങള്‍ നടന്നിരുന്നതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ബുള്ളി ഭായ് ആപ്പുമായി ബന്ധപ്പെട്ട് ധാരാളം മനുഷ്യരാണ് ബുദ്ധിമുട്ടുന്നത്. പലരെയും സാമൂഹത്തിന് മുൻപിൽ ഇറങ്ങി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
Post Your Comments