Latest NewsIndiaNews

15 വർഷങ്ങൾക്ക് ശേഷം ഹിന്ദുമതത്തിലേക്ക് മടങ്ങി യുവാവ്: ചടങ്ങിനു നൂറുകണക്കിന് ആളുകൾ സാക്ഷി

താൻ മതം മാറാൻ കാരണം ഇസ്ലാം മതത്തില്‍ നിന്നും നേരിടേണ്ടി വന്ന വേര്‍തിരിവാണെന്നും യുവാവ്

പട്‌ന: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായ യുവാവ് 15 വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. ഉമേഷ് റായി എന്ന യുവാവാണ് മുഹമ്മദ് അബ്ലുള്ളയില്‍ നിന്നും വീണ്ടും പഴയ ഉമേഷ് റായ് ആയത്. ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം.

read also: ട്രെയിനില്‍ പൊലീസ് മര്‍ദ്ദനമേറ്റ യുവാവ് പീഡനമടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയപ്പെട്ട ഒരാളാണ് തന്നെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചത്. അങ്ങനെ അബ്ദുള്ളയായി മാറി. 15 വര്‍ഷത്തിനിടെ തെറ്റ് മനസിലാക്കാന്‍ നിരവധി സംഭവങ്ങള്‍ ഉണ്ടായി. ഇപ്പോൾ താൻ മതം മാറാൻ കാരണം ഇസ്ലാം മതത്തില്‍ നിന്നും നേരിടേണ്ടി വന്ന വേര്‍തിരിവാണെന്നും തുറന്നുപറയുന്നു.

അയല്‍വാസിയായ റിയാസ് എന്ന യുവാവ് അടുത്തിടെ ഇയാളെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ ഗ്രാമത്തില്‍ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുകയും റിയാസിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു. തന്നെ കുറ്റവാളിയാക്കിയ ഈ വേര്‍തിരിവ് നാളുകളായി അനുഭവിക്കുന്നുണ്ടെന്നും തനിക്ക് സ്വന്തം മതത്തിലേക്ക് മടങ്ങാന്‍ സമയമായെന്നും യുവാവ് പറഞ്ഞു. നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു യുവാവിന്റെ മടക്കം. ഗ്രാമത്തിലെ കാളി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ചടങ്ങ്. 15 വര്‍ഷത്തിന് ശേഷം ശുദ്ധനായി താന്‍ തന്റെ ഹൃദയത്തിലേക്ക് തിരിച്ചെത്തിയെന്ന് ഉമേഷ് പറഞ്ഞു.

കൂടാതെ ഹിന്ദു മതത്തിലേക്ക് മാറാന്‍ തീരുമാനമെടുത്തതിന് പിന്നാലെ തനിക്കെതിരെ വധശ്രമമുണ്ടായെന്നും ഭാര്യപോലും ആദ്യം തന്റെ തീരുമാനത്തിനൊപ്പം നിന്നില്ലെന്നും യുവാവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button