Devotional

ഗണപതി വിഗ്രഹങ്ങള്‍ രണ്ട് തരത്തിലുണ്ട് .. വീടുകളില്‍ വെയ്‌ക്കേണ്ട ഗണപതി വിഗ്രഹം വലതുഭാഗത്തേയ്ക്ക് തുമ്പിക്കൈ ഉള്ളതാകണം എന്ന് പറയുന്നതിനു പിന്നില്‍

ഗണപതി ഭഗവാന്റെ വിഗ്രഹങ്ങള്‍ രണ്ടു തരത്തിലുണ്ട്. തുമ്പിക്കൈ ഇടത് വശത്തേയ്ക്കുംവലത് വശത്തേയ്ക്കും തിരിഞ്ഞിരിക്കുന്ന വിഗ്രഹങ്ങള്‍. രണ്ടും തമ്മിലുള്ള വ്യതാസങ്ങളെന്താണ്? തുമ്പിക്കയുടെ ആദ്യത്തെ വളവ് വലതു വശത്തേക്കായിരിക്കുന്ന മൂര്‍ത്തിയെ ദക്ഷിണാമൂര്‍ത്തി അഥവാ ദക്ഷിണാഭിമൂര്‍ത്തി എന്ന് പറയുന്നു. ദക്ഷിണമെന്നാല്‍ തെക്ക് ദിശ അഥവാ വലതുഭാഗം. തെക്ക് ദിശ യമലോകത്തെ സൂചിപ്പിക്കുന്നു. എന്നാല്‍, വലതുഭാഗം സൂര്യനാഡിയുടേതാകുന്നു. ആരാണോ യമലോകദിശയെ ധൈര്യത്തോടെ നേരിടുന്നത്, അവന്‍ ശക്തിശാലിയായിരിക്കും.<അതേപോലെ, സൂര്യനാഡി പ്രവര്‍ത്തനക്ഷമമായിട്ടുള്ളവന്‍ തേജസ്വിയുമായിരിക്കും. ഈ രണ്ട് കാരണങ്ങളാല്‍, വലതുഭാഗത്തേയ്ക്ക് തുമ്പിക്കൈയുള്ള ഗണപതി ശക്തിയുള്ളതാണ്. തെക്ക് ദിശയിലുള്ള യമലോകത്തില്‍ പാപപുണ്യങ്ങളുടെ കണക്കുകള്‍ പരിശോധിക്കുന്നതിനാല്‍ ആ ദിശ നമുക്ക് നല്ലതായി തോന്നുകയില്ല. കര്‍മകാണ്ഡപ്രകാരമുള്ള എല്ലാ നിയമങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് ഇത്തരം വിഗ്രഹത്തെ പൂജിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button