ThiruvananthapuramKeralaNattuvarthaLatest NewsNews

മനഃശാന്തിയ്ക്ക് ശ്രീകൃഷ്ണ സ്തുതി

ജീവിതത്തിലെ ഏതൊരു പരീക്ഷണത്തെയും പതറാതെ, സമചിത്തതയോടെ നേരിടാൻ തന്റെ ഭക്തരെ അനുഗ്രഹിക്കുന്ന ഭഗവാനാണ് എപ്പോഴും പുഞ്ചിരി തൂകുന്ന കൃഷണൻ. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമാണ് ഭഗവാൻ. വിഷ്ണു ഭഗവാന്റെ കലകൾ പൂർണ്ണമാകുന്ന ഈ അവതാരത്തെ ആരാധിച്ചാൽ എല്ലാ വിഷമങ്ങൾക്കും പരിഹാരമുണ്ടാക്കാം. ഇതിന് പറ്റിയ ധാരാളം കൃഷ്ണ മന്ത്രങ്ങളുണ്ട്. ബുധഗ്രഹത്തിന്റെ അധിദേവനായ കൃഷ്ണനെ ബുധദശയിൽ പിറന്ന ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രജാതരും ബുധദശയും മറ്റ് ദശകളിൽ ബുധാപഹാരം പിന്നിടുന്നവരും പതിവായി പ്രാർത്ഥിച്ചാൽ ദോഷങ്ങൾ പലതും ഒഴിഞ്ഞു പോകും; ധാരാളം സദ്ഫലങ്ങൾ ലഭിക്കും. പുണർതം, വിശാഖം, പൂരൂരുട്ടാതി, മകയിരം, ചിത്തിര, അവിട്ടം, കാർത്തിക, ഉത്രം, ഉത്രാടം നക്ഷത്രക്കാർ ബുധ ദശാകാലത്ത് ദുരിത ദോഷങ്ങൾ അകറ്റാൻ നിശ്ചയമായും ശ്രീകൃഷ്ണ ക്ഷേത്രദർശനവും വഴിപാടുകളും പ്രാധാന്യത്തോടെ ശ്രീകൃഷ്ണ ഉപാസനയും നടത്തണം

ശ്രീകൃഷ്ണ ധ്യാനം
വൃന്ദാരണ്യക കല്പപാദപതലേ
സദ്രത്‌ന പീഠേംബുജേ
ശോണാഭേ വസുപത്രകേ
സ്ഥിതമജം പീതാംബരാലംകൃതം
ജീമൂതാഭമനേകഭൂഷണയുതം
ഗോ ഗോപ ഗോപീവൃതം
ഗോവിന്ദം സ്മരസുന്ദരം മുനിയുതം
വേണും രണന്തം സ്മരേത്

ശ്രീകൃഷ്ണ മൂലമന്ത്രം
ഓം ക്ലീം കൃഷ്ണായ നമ:

ശ്രീകൃഷ്ണ മന്ത്രങ്ങൾ

1
വാസുദേവ സൂതം ദേവം
കംസചാണൂര മർദ്ദനം
ദേവകീപരമാനന്ദം കൃഷ്ണം
വന്ദേ ജഗദ്ഗുരും
(ശത്രുദോഷശാന്തിക്ക് ഏറ്റവും ഗുണകരമായ മന്ത്രമാണിത്. എല്ലാ ദിവസവും 8 പ്രാവശ്യം വീതം രാവിലെയും വൈകിട്ടും ജപിക്കണം)

2
നീലജീമൂതരൂപായ
വിശ്വമോഹന രൂപിണേ
സർവ്വജ്ഞാനസ്വരൂപായ
ശ്രീകൃഷ്ണായ നമോ നമ:

(വിദ്യാവിജയത്തിന്ഏറ്റവും ഗുണകരമാണ്
ഈ മന്ത്രം. 36 വീതം സ്ഥിരമായി ജപിക്കുക)

3
ഓം നമോ ഭഗവതേ വാസുദേവായ
ദിവ്യമൂർത്തയേ
നിത്യായ സത്യായ സനാതനായ
ശാശ്വതമൂർത്തയേ ക്ലീം നമ:

(പാപശാന്തിക്കും ഐശ്വര്യത്തിനും ഗുണകരമാണ്
ഈ മന്ത്രം. 36 വീതം എല്ലാ ദിവസവും രാവിലെയും വൈകിട്ടും ജപിക്കുക)

shortlink

Related Articles

Post Your Comments

Related Articles


Back to top button