Latest NewsUAEInternationalGulf

യുഎഇ റെസിഡൻസി സ്റ്റാറ്റസ് സംബന്ധിച്ച പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ പോലീസ്

ഷാർജ: യുഎഇ റെസിഡൻസി സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ പോലീസ്. യു എ ഇ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള വ്യക്തികൾക്ക് ഷാർജയിലെ സർവീസ് കേന്ദ്രത്തിൽ നിന്ന് നിശ്ചിത ഫീസ് അടച്ച് കൊണ്ട് തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് സാധിക്കുമെന്നുള്ള തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രചാരണം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

Read Also: പൂജാരയ്ക്കും രഹാനെയ്ക്കും ടെസ്റ്റ് കരിയര്‍ രക്ഷിക്കാന്‍ ഇനി ഒരു ഇന്നിംഗ്സ് മാത്രമാണ് ബാക്കിയുള്ളത്: ഗവാസ്‌കര്‍

ഇത്തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ഈ വാർത്ത പങ്ക് വെക്കരുതെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഈ പ്രചാരണത്തിന് പിന്നിലെ വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. എമിറേറ്റിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ജുഡീഷ്യൽ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read Also: നയതന്ത്ര സ്വർണക്കടത്ത്: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ, തീരുമാനം മുഖ്യമന്ത്രിയുടേത്

shortlink

Related Articles

Post Your Comments

Related Articles


Back to top button