പാരിസ് : കോവിഡിന്റെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം.
ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കോവിഡിന്റെ പുതിയ വകഭേദമായ ബി.1.640.2 (ഇഹു-ഐഎച്ച്‌യു) ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ദക്ഷിണ ഫ്രാന്‍സിലെ മാഴ്സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാൾ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍.
ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്നും ഫ്രാൻസിലെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആൾക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇഹു മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.11.640.2 എന്ന വകഭേദത്തിന് ഇഹു എന്ന് പേരിട്ടത്. ഡബ്ല്യൂഎച്ച്ഒ അംഗീകരിക്കുന്നത് വരെ പുതിയ വകഭേദം ഈ പേരിലാകും അറിയപ്പെടുക.
Read Also : കെ റെയില്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് പിണറായി സര്‍ക്കാര്‍
ഈ വകഭേദത്തിന് വുഹാനിൽ പടർന്നുപിടിച്ച ആദ്യ കോവിഡ് വകഭേദത്തിൽ നിന്ന് 46 തവണ ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. അതിനാല്‍ മനുഷ്യരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്താൻ പുതിയ വകഭേദത്തിന് കഴിയുമെന്നാണ് പുറത്തുവരുന്ന സൂചന.
Post Your Comments