കോട്ടയം: മന്ത്രി വിഎൻ വാസവന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കോട്ടയം പാമ്പാടിയില്‍ വെച്ച് പിക്ക്അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഔദ്യോഗിക വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മന്ത്രിക്ക് പരിക്കില്ല. മന്ത്രിയുടെ ഗണ്‍മാന് നിസാരമായ പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാമ്പാടി ഒമ്പതാംമൈലില്‍ വെച്ച് മന്ത്രിയുടെ കാര്‍ ബയോ വെയിസ്റ്റ് കൊണ്ടുപോകുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം തകർന്നു. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക പരിശോധനകള്‍ നടത്തിയ ശേഷം മന്ത്രി മറ്റൊരു വാഹനത്തില്‍ കോട്ടയത്തേക്ക് പോവുകയും ചെയ്തു.
അപകട കാരണം പരിശോധിച്ച് വരികയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.
Post Your Comments