തിരുവനന്തപുരം : സംഘപരിവാറിനെ പ്രതിരോധിക്കാൻ കോൺഗ്രസിനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് നയങ്ങളാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. കോൺഗ്രസിൻറെ വർഗീയ പ്രീണന നയം ബിജെപി ഉപയോഗപ്പെടുത്തുകയായിരുന്നു. സംഘപരിവാറിനെ പ്രതിരോധം തീർക്കാനാവാത്തത് കോൺഗ്രസിൻറെ തകർച്ചയെ സൂചിപ്പിക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി.
കോൺഗ്രസ് തകർന്നാൽ ആ ശൂന്യത നികത്താൻ ഇന്ന് ഇന്ത്യയിൽ ഇടതുപക്ഷത്തിന് കഴിവില്ലെന്ന കേന്ദ്രകമ്മിറ്റി അംഗം ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്ന് സിപിഐ മുഖപത്രം ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു. ഇതിന് മറുപടിയായിട്ടാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്.
Read Also : അരവിന്ദ് കെജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു : മുൻകരുതലെടുക്കാൻ അഭ്യർത്ഥന
കോൺഗ്രസ് ഇപ്പോഴും രാജ്യത്ത് സ്വാധീനമുള്ള മതനിരപേക്ഷ പ്രസ്ഥാനമാണ്. ഇടതുപക്ഷത്തിന് ഒറ്റക്ക് ബദൽ അസാധ്യമാണ്. രാഷ്ട്രീയ ബദലില്‍ കോണ്‍ഗ്രസ് അനിവാര്യ ഘടകമാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമല്ല നിഷ്പക്ഷമതികള്‍പോലും പരക്കെ അംഗീകരിക്കുന്ന യാഥാര്‍ത്ഥ്യമാണ് എന്നും മുഖപ്രസംഗത്തിൽ പറയുന്നു.
പി.ടി തോമസ് അനുസ്മരണ പരിപാടിയിലായിരുന്നു ബിനോയ് വിശ്വത്തിന്റെ പരാമർശം.കോൺഗ്രസ് ഇല്ലാതായാൽ ആ ശൂന്യതയിൽ ആർഎസ്എസും ബിജെപിയും ഇടം പിടിക്കുമെന്നും അതുകൊണ്ട്, കോൺഗ്രസുമായി വിയോജിപ്പുണ്ടെങ്കിലും ആ പാർട്ടി തകർന്നുപോകരുതെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments