MalappuramKeralaNattuvarthaLatest NewsNews

12കാരന് പീഡനം : കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്‍ പിടിയിൽ

മലപ്പുറം സ്വദേശിയായ കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്

മലപ്പുറം: 12 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ജയില്‍ വാര്‍ഡന്‍ പിടിയിൽ. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ഡന്‍ സുനീഷ് ആണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

കോഴിക്കോട് മേപ്പയ്യൂര്‍ സ്വദേശിയായ സുനീഷ് കോഴിക്കോട് ജയിലില്‍ വാര്‍ഡനായിരുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍ മുറിയെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്.

Read Also : നയതന്ത്ര സ്വർണക്കടത്ത്: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ, തീരുമാനം മുഖ്യമന്ത്രിയുടേത്

താന്‍ പൊലീസാണെന്ന് ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടി നല്‍കിയ പരാതിയിലും പൊലീസുകാരന്‍ പീഡിപ്പിച്ചുവെന്നാണുണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ഇയാളാണ് പ്രതിയെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button