
പറവൂര്‍: മുത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ വീട്ടമ്മയുടെ മൃതദേഹം കുഞ്ഞിത്തൈ ചെട്ടിക്കാട് ഭാഗത്ത് പുഴയില്‍ കണ്ടെത്തി. വാവക്കാട് കുന്നുമ്മത്തറ ബിനോയിയുടെ ഭാര്യ ഭാഗ്യലക്ഷ്മി (33) ആണ് മരിച്ചത്.
തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷമാണ് ഇവര്‍ ഞായറാഴ്ച ഉച്ചയോടെ വീടുവിട്ടിറങ്ങിയത്. അന്നു വൈകിട്ട് നാല് മണിയോടെ മൂത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയത് വഴിയാത്രക്കാര്‍ കണ്ടിരുന്നു.
Read Also : കശ്മീരിൽ സൈന്യം വധിച്ചത് പൊലീസുകാരെ കൊലപ്പെടുത്തിയ പാക് ഭീകരനെ: 4 വർഷമായി പിടികിട്ടാപ്പുള്ളി
കൊടുങ്ങല്ലൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുകയായിരുന്നു. ഭര്‍ത്താവ് കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കാരം നടത്തി. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗതം കൃഷ്ണയാണ് മകൻ.
Post Your Comments