ഡൽഹി: ബുള്ളി ബായ് ആപ്പിൽ മുസ്‌ലിം സ്ത്രീകളെ ഓൺലൈൻ ലേലത്തിനു വച്ച സംഭവത്തിൽ ഹൈന്ദവ സമൂഹത്തിനെതിരെ വിമർശനവുമായി ടിഎൻ പ്രതാപൻ എംപി. ഇത്തരം പ്രവർത്തനങ്ങൾക്ക് ശാഖകളിൽ ഹിന്ദുത്വ കാമവെറിയന്മാർക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന് പ്രതാപൻ ട്വിറ്ററിൽ പ്രതികരിച്ചു.
സഫൂറ സർഗാറിന് ഐക്യദാർഢ്യമറിയിച്ചുള്ള തന്റെ ഫേസ്ബുക്ക് കുറിപ്പിൽ സ്ത്രീവിരുദ്ധ ഹിന്ദുത്വ സൈബർ ഗുണ്ടകൾ അവർക്കെതിരെ വിദ്വേഷവും സ്ത്രീവിരുദ്ധതയും നിറഞ്ഞ കമന്റുകൾ പോസ്റ്റ് ചെയ്തതായും പ്രതാപൻ പറഞ്ഞു.
നിങ്ങളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ? എങ്ങനെ കണ്ടെത്താം?
‘സഫൂറ സർഗാറിന് ഐക്യദാർഢ്യമറിയിച്ചുള്ള ഒരു കുറിപ്പ് ഫേസ്ബുക്കിൽ എഴുതിയത് ഓർക്കുന്നു. ഈ സ്ത്രീവിരുദ്ധ ഹിന്ദുത്വ സൈബർ ഗുണ്ടകൾ അവർക്കെതിരെ നടത്തിയ വൃത്തികെട്ട കമന്റുകളാണ് അതിനടിയിൽ കാണാനായത്. മതപരമായ അധിക്ഷേപങ്ങളും സ്ത്രീവിരുദ്ധതയും വിദ്വേഷവുമെല്ലാം അവിടെയുണ്ടായിരുന്നു. ഹിന്ദുത്വ കാമവെറിയന്മാർക്ക് ഇതിനൊക്കെ ശാഖകളിൽ പരിശീലനം ലഭിക്കുന്നുണ്ട്’.ടിഎൻ പ്രതാപൻ പറഞ്ഞു.
Post Your Comments