മസ്‌കത്ത്: ഒമാനിൽ ശക്തമായ മഴ. വാദികൾ പലതും നിറഞ്ഞൊഴുകി റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്ന അവസ്ഥയാണുള്ളത്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയുടെ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയെ തുടർന്ന് മസ്‌കത്തിലെ പഴയ വിമാനത്താവളം കെട്ടിടത്തിലെ വാക്‌സിനേഷൻ നിർത്തിവെച്ചു. കനത്ത മഴയെത്തുടർന്ന് അമീറത്തിൽ നിന്ന് ബൗഷർ മൗണ്ടൈൻ റോഡിലേക്കുള്ള അൽ ജബൽ സ്ട്രീറ്റ് താത്കാലികമായി അടച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചിരുന്നു.
മഴയോടൊപ്പം കാറ്റിനും, ആലിപ്പഴം വീഴ്ച്ചയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വാദികൾ പോലുള്ള സ്ഥലങ്ങളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതായും ഒമാൻ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Read Also: നിങ്ങളുടെ ഐഡി പ്രൂഫ് ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാർഡ് എടുത്തിട്ടുണ്ടോ? എങ്ങനെ കണ്ടെത്താം?
Post Your Comments