തിരുവനന്തപുരം: ഇന്നലെ വൻ തീപിടുത്തമുണ്ടായ കിള്ളിപ്പാലം ബണ്ട് റോഡിലെ ആക്രിക്കടയ്ക്ക് ലൈസൻസില്ലെന്ന് കോർപ്പറേഷൻ. ഇവിടെ സമാനരീതിയിൽ വേറെയും ആക്രിക്കടകൾ ഉണ്ടെന്നും, ഒന്നിനും ലൈസൻസ് ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read:കാപ്പിയുടെ ഗുണങ്ങൾ അറിയാം
തീപിടുത്തം ഉണ്ടായ ആക്രി ഗോഡൗണിന് സമീപം മറ്റൊരു ആക്രിക്കട കൂടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വലിയ ഇരുമ്പ് വീപ്പയില്‍ നിറയെ ടാർ നിറച്ചു വച്ചിരിക്കുകയാണ്. ചെറിയൊരു തീപ്പൊരി മതി ഈ പ്രദേശത്തെ മുഴുവൻ ഇല്ലാതെയാക്കാൻ. ഇരുമ്പ് ഷീറ്റ് കൊണ്ട് കെട്ടിപ്പൊക്കിയ ഇത്തരം ആക്രിക്കടകളില്‍ തീയണയ്ക്കാനുള്ള ഒരു സംവിധാനവുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം, ഈ കടയിൽ വായു സഞ്ചാരത്തിനാവശ്യമായ സൗകര്യവും ഇല്ല. റോഡിനോടും ജനവാസ കേന്ദ്രങ്ങളോളും ഏറെക്കുറെ ചേര്‍ന്നാണ് ഒട്ടുമിക്ക കടകളും സ്ഥിതി ചെയ്യുന്നത്. ഇവയ്‌ക്കെതിരെ നാട്ടുകാര്‍ പൊലീസിലും കോര്‍പ്പറേഷനിലും പരാതി നല്‍കിയിട്ടും ആരും ഗൗനിച്ചില്ല. അത് തന്നെയാണ് ഇത്രയും വലിയ ഒരു ദുരന്തം സൃഷ്ടിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Post Your Comments