KeralaLatest NewsNews

കെ റെയിലിന്റെ സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന ഭീഷണിയുമായി കെ.സുധാകരന്‍ : കോണ്‍ഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങും

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ സില്‍വര്‍ലൈന്‍ പദ്ധതി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതോടെ തുറന്ന പോരിനുറച്ച് കോണ്‍ഗ്രസ്. കെ-റെയില്‍ സ്ഥാപിച്ച കല്ലുകള്‍ പിഴുതെറിയുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു വേണമെങ്കില്‍ ക്രമസമാധാനത്തകര്‍ച്ച ക്ഷണിച്ചു വരുത്താം. സര്‍ക്കാര്‍ വാശിയോടെ നീങ്ങിയാല്‍ കോണ്‍ഗ്രസ് യുദ്ധസന്നാഹത്തോടെ നീങ്ങും.

Read Also : പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തും : മന്ത്രി പി എ മുഹമ്മദ് റിയാസ്

‘സില്‍വര്‍ ലൈനില്‍ സിപിഎം ലക്ഷ്യം അഞ്ചു ശതമാനം കമ്മീഷനിലാണ്. സില്‍വര്‍ ലൈനിനു വേണ്ടി മുഖ്യമന്ത്രി വാശി പിടിക്കുന്നത് ലാവ്‌ലിന്‍ നേട്ടം ഓര്‍ത്താണ്. ഒരു കാരണവശാലും പദ്ധതി നടപ്പാക്കാന്‍ സമ്മതിക്കില്ല. വീടുകള്‍ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് പ്രചാരണം നടത്തും. ലഘുലേഖകള്‍ നല്‍കി ജനങ്ങളെ ബോധവല്‍ക്കരിക്കും’, സുധാകരന്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button