KeralaLatest NewsNews

ദേശീയ തലത്തിൽ ബിജെപിയ്ക്ക് ബദൽ കോൺഗ്രസ് തന്നെ: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : ദേശീയ തലത്തിൽ ബി ജെ പിയ്ക്ക് ബദൽ കോൺഗ്രസ് തന്നെയാണെന്ന് ചെറിയാൻ ഫിലിപ്പ്. കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌കരിക്കണമെന്നും കോൺഗ്രസും സിപിഐയും കേരളകോൺഗ്രസും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. അടിയന്തരാവസ്ഥക്ക് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 110 നിയമസഭാ സീറ്റും 20 ലോക്‌സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണ മികവ് കൊണ്ടാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഫേസ്ബുക്ക്‌പോസ്റ്റിലൂടെയായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.

Read Also :   കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം : ബസ് പൂര്‍ണമായും കത്തി നശിച്ചു

കുറിപ്പിന്റെ പൂർണരൂപം :

ദേശീയ തലത്തിൽ ബി ജെ പിയ്ക്ക് ബദൽ കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണം, കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്ക്കരിക്കണം. കോൺഗ്രസും സി പി ഐയും കേരള കോൺഗ്രസുകളും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 110 നിയമസഭാ സീറ്റും 20 ലോക്സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണമികവു കൊണ്ടാണ്.

Read Also :  കള്ളുഷാപ്പിൽ കുത്തേറ്റ് മരിച്ചവൻ എങ്ങനെ രക്തസാക്ഷിയാകും: കുഞ്ഞിരാമനെ അനുസ്മരിച്ച മുഖ്യനെ ട്രോളി സോഷ്യൽ മീഡിയ

എഴുപതുകളിൽ വലിയ രാഷ്ട്രീയ പ്രതാപം ഉണ്ടായിരുന്ന സി പി ഐ എൺപതിൽ സി പി എം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിക്കുകയാണുണ്ടായത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സി പി എമ്മിനേക്കാൾ സംഘടനാ ശക്തിയും ബഹുജ പിന്തുണയും സി പി ഐ ക്കാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button