
കൊവിഡ് കാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ജ്യൂസാണ് സെലറി ജ്യൂസ്. ഇതിന് ധാരാളം ആരോഗ്യഗുണങ്ങള്‍ ഉണ്ട്.
അമിതവണ്ണവും ചാടിയ വയറും പലപ്പോഴും പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഫൈബര്‍ അടങ്ങിയിട്ടുള്ള സെലറി ജ്യൂസ് കഴിക്കാവുന്നതാണ്. ദിവസവും വെറും വയറ്റില്‍ സെലറി ജ്യൂസ് കുടിക്കുന്നത് അമിത വണ്ണം കുറയ്ക്കാൻ സഹായിക്കും.
ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍, ആന്റി വൈറല്‍, ആന്റിഓക്‌സിഡന്റ് ഏജന്റായി പ്രവര്‍ത്തിക്കുന്ന എപിജെനിന്‍ എന്ന സസ്യ സംയുക്തം സെലറിയില്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യത്തോട് വിടപറയുകയും ചെയ്യുന്നു.
Post Your Comments