റിയാദ്: നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി അറേബ്യ. നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്ക് 10 ലക്ഷം റിയാൽ (19.81 കോടി രൂപ) വരെ പിഴ ശിക്ഷയായി ലഭിക്കും. ഇത്തരക്കാർക്ക് 5 മുതൽ 15 വർഷം വരെ തടവും ശിക്ഷയും ലഭിക്കും. പബ്ലിക് പ്രോസിക്യൂഷനാണ് ഇക്കാര്യം അറിയിച്ചത്. കുറ്റവാളികൾക്കു നൽകിയ സഞ്ചാര, താമസ സൗകര്യവും കണ്ടുകെട്ടുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.
മറ്റൊരാളുടെ പേരിലുള്ള താമസ സ്ഥലമോ വാഹനമോ ആണ് ഇതിനായി ഉപയോഗിച്ചതെങ്കിൽ 10 ലക്ഷം റിയാൽ (19.81 കോടി രൂപ) അധികം പിഴ നൽകണം. സുരക്ഷാ, സാമൂഹിക, സാമ്പത്തിക, ആരോഗ്യമേഖലയ്ക്കു വിഘാതം സൃഷ്ടിക്കുന്ന നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം.
Read Also: യുഎഇ റെസിഡൻസി സ്റ്റാസ് സംബന്ധിച്ച പ്രചാരണം: സത്യാവസ്ഥ വെളിപ്പെടുത്തി ഷാർജ പോലീസ്
Post Your Comments