മലപ്പുറം: കമ്മ്യൂണിസത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സമസ്ത. കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെയും പ്രസ്ഥാനങ്ങളെയും മുസ്ലീം സമുദായം ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് സമസ്ത പ്രമേയത്തില്‍ പറയുന്നു. സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമാണ്. മതങ്ങളുടെ പേരില്‍ അക്രമങ്ങള്‍ നടത്തുന്നവരെ അതാത് മതവിശ്വാസികള്‍ തിരിച്ചറിയണമെന്നും സമസ്ത പറഞ്ഞു. സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനമാണ് പ്രമേയം അവതരിപ്പിച്ചത്.
വിവാഹപ്രായം ഉയര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സമസ്ത ആവശ്യപ്പെട്ടു. സമുദായത്തിനുള്ളില്‍ ചിദ്രതയുണ്ടാക്കുന്നതിനെ കുറിച് ജാഗ്രത പുലര്‍ത്തണം. വോട്ടവകാശമുള്ള പതിനെട്ട് വയസ്സ് പൂര്‍ത്തിയായിട്ടും ധാര്‍മികമായി ജീവിത പങ്കാളിയെ സ്വീകരിക്കാന്‍ പാടില്ലെന്ന പാര്‍ലമെന്റെ സെലക്ട കമ്മിറ്റിക്ക് വിട്ട ബില്‍ പൗരാവകാശ ലംഘനമാണ്. ഉന്നത വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നേടേണ്ടവര്‍ക്ക് അതിനും വൈവാഹികജീവിതം താല്പര്യപ്പെടുന്നവര്‍ക്ക് അതിനും സാധിക്കുന്ന വിധം പെണ്‍കുട്ടികളുടെ വിവാഹപ്രായം നിലനിറുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Read Also: വീട്ടിനുള്ളിൽ അമ്മയെയും രണ്ട് കുട്ടികളെയും മരിച്ച നിലയില്‍: ഗൃഹനാഥൻ ഗുരുതരാവസ്ഥയില്‍
കൊലപാതകങ്ങള്‍ക്കും കലാപങ്ങള്‍ക്കും കാരണമാകും വിധം വിവിധ മത വിശ്വാസികള്‍ക്കിടയില്‍ മുമ്പെങ്ങും ഇല്ലാത്തവിധം കേരളത്തില്‍ നടക്കുന്ന ധ്രുവീകരണത്തില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. നിയമം കൈയിലെടുക്കാനും നിരപരാധികളെ വകവരുത്താനും ഒരു മതവും അനുവദിക്കാതിരിന്നിട്ടും മതങ്ങളുടെ പേരില്‍ സംഘര്‍ഷവും സായുധ നീക്കങ്ങളും നടത്തുന്നവരെ അതാത് മതവിശ്വാസികള്‍ തിരിച്ചറിയണമെന്ന് സമ്മേളന പ്രമേയത്തില്‍ സമസ്ത കൂട്ടിച്ചേര്‍ത്തു.
Post Your Comments