ThrissurNattuvarthaLatest NewsKeralaNews

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തൃശൂര്‍: നിലവിലെ എല്ലാ പ്രതിസന്ധികളെയും മറികടക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാധിക്കൂവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ കോണ്‍സ്റ്റിറ്റ്വന്‍സി മോണിറ്ററിംഗ് ടീം സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവര്‍ത്തികള്‍ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ‘എണ്ണയിട്ട യന്ത്രം പോലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലവിലെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ട് പോകാന്‍ കഴിയൂ. എന്നാല്‍ മാത്രമേ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച റോഡുകളുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിയൂ.’ മുഹമ്മദ് റിയാസ് പറഞ്ഞു.

ഇടത്തോട്ട് ‘ഇന്‍ഡിക്കേറ്റര്‍’ ഇട്ട് ഇടതുപക്ഷം വലത്തോട്ട് വണ്ടിയോടിക്കുമ്പോള്‍ അപായസൂചന മുഴക്കുന്നയാളാണ് ബിനോയ് വിശ്വം

പദ്ധതിയുടെ ഭാഗമായി നോര്‍ത്ത്, സൗത്ത് എന്നീ റീജിയണുകള്‍ക്ക് റീജീണല്‍ നോഡല്‍ ഓഫീസര്‍മാരായി ചീഫ് എഞ്ചിനീയര്‍മാരായ സിന്ധു, സൈജമോള്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ചീഫ് നോഡല്‍ ഓഫീറായി റോഡ് മെയിന്റനന്‍സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ മനു മോഹന് ചുമതല നല്‍കിയിട്ടുണ്ട്. നിലവിലെ നിരീക്ഷണ സംവിധാനത്തിന് പുറമേയാണ് പുതിയ ടീം പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button