കണ്ണൂര്‍: മാവേലി എക്സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ പരിശോധനയ്ക്കിടെ യാത്രക്കാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ടിക്കറ്റ് ചോദിച്ചെത്തിയ എ.എസ്.ഐ സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. ടിക്കറ്റ് പരിശോധിക്കേണ്ടത് ടി.ടി.ഇ ആണെന്നിരിക്കെയാണ് മര്‍ദ്ദനം.
Read Also : ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം രാത്രി മാവേലി എക്‌സ്പ്രസിലായിരുന്നു സംഭവം. പൊലീസ് യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് സംഭവം വിവാദമായത്. സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുന്നതിന് കൃത്യമായ ടിക്കറ്റില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു മര്‍ദ്ദനം.
സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റിലേക്ക് പരിശോധനയ്ക്ക് എത്തിയ എഎസ്‌ഐ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചെങ്കിലും സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളുവെന്നുമായിരുന്നു മറുപടി. കൈയിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇയാള്‍ ബാഗില്‍ ടിക്കറ്റ് തെരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടിയത്.
Post Your Comments