
ലഖ്നൗ: ഒമിക്രോൺ വൈറല്‍ പനി പോലെയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വേഗത്തിൽ പടരുമെങ്കിലും ചെറിയ രോഗമാണിതെന്നും, ഡെല്‍റ്റ വകഭേദത്തെപ്പോലെ അത്ര മാരകമല്ല ഒമിക്രോണ്‍ എന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Also Read:ദിവസവും ഉലുവ കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ..!!
‘ഒമിക്രോണ്‍ ബാധിച്ചവര്‍ നാലഞ്ച് ദിവസത്തിനുള്ളില്‍ രോഗമുക്തരാകുന്നുണ്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ വ്യാപിച്ച ഡെല്‍റ്റ വകഭേദത്തില്‍ ആളുകള്‍ രോഗമുക്താരാകാന് 15-25 ദിവസം എടുക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ അനുഭവം ഒമിക്രോണിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല’, യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് മുപ്പതിനായിരം കടന്നു. 24 മണിക്കൂറിനിടെ 33750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1700 ആയി. മഹാരാഷ്ട്രയില്‍ 510 പേര്‍ക്കും ദില്ലിയില്‍ 351 പേര്‍ക്കും കേരളത്തില്‍ 156 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Post Your Comments