Latest NewsNewsInternational

സൈനികരെ ലക്ഷ്യമിട്ട് ഐഎസ് ആക്രമണം, തിരിച്ചടിച്ച് സൈന്യം : 30 ഭീകരരെ പിടികൂടി

സഹേല്‍: ആഫ്രിക്കന്‍ മേഖലയില്‍ സൈനികരെ ലക്ഷ്യമിട്ട് ഐ.എസ് ആക്രമണം. ആക്രമണത്തില്‍ 12 സൈനികര്‍ക്ക് പരിക്കേറ്റു. ബുര്‍ക്കിനാ ഫാസോയിലാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടന്നത്. തിരിച്ചടിച്ച സൈനികര്‍ 30 ഭീകരരെ കീഴടക്കി. സൗരോവ് പ്രവിശ്യയില്‍ ഗോംബോരോ പട്ടണത്തിലാണ് അക്രമം നടന്നത്. പതിവ് പട്രോളിംഗിനിറങ്ങിയ സുരക്ഷാ സംഘത്തിന് നേരെയാണ് സായുധരായ ഐ.എസ് ഭീകരര്‍ ആക്രമണം നടത്തിയത്.

Read Also : സുരേന്ദ്രന്റെ ഒരു ഗുണവും തനിക്ക് ഉണ്ടാകരുതേയെന്നാണ് പ്രാര്‍ത്ഥന: വി.ഡി. സതീശന്‍

മുപ്പതിലേറെ പേര്‍ അടങ്ങുന്ന സംഘമാണ് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തത്. തിരികെ വെടിവെച്ച സൈന്യം അക്രമി സംഘത്തെ കീഴടക്കുകയായിരുന്നു . ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങള്‍ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു. കഴിഞ്ഞ മാസമാണ് ഭീകരര്‍ 41 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചത്. ലോറോം വടക്കന്‍ പ്രവിശ്യയിലാണ് ആക്രമം
നടന്നത്.

നവംബറില്‍ 53 സാധാരണക്കാരെ ഭീകരര്‍ വധിച്ചതിന് പിന്നാലെയാണ് ഡിസംബറില്‍ പ്രാദേശിക ഭരണകൂട സേനയ്ക്ക് നേരെ ഐ.എസ് ഭീകരര്‍ ആക്രമണം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button