KeralaLatest NewsNews

മഹാറാണിയെ പോലെ കഴിയേണ്ട സോണിയ സെബാസ്റ്റ്യന്‍ ഐഎസ് വധുവായി ആയിഷയായി മാറിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ കഥ ഇങ്ങനെ

ഭര്‍ത്താവിനെ രണ്ടാം ഭാര്യ ഭീകരനായി മാറ്റുന്നത് നിശബ്ദം കണ്ടുനിന്നു

തിരുവനന്തപുരം : ലോകം ഏറെ ഭയക്കുന്ന ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരുകയും തുടര്‍ന്ന് അഫ്ഗാനിസ്താനില്‍ കീഴടങ്ങി ജയിലിലാകുകയും ചെയ്ത സോണിയ സെബാസ്റ്റ്യന്റെ കഥ സിനിമയെ വെല്ലുന്നതാണ്. സ്‌കൂള്‍- കോളേജ് തലത്തില്‍ പഠനത്തിലും കലാ വിഷയങ്ങളിലും മിടുക്കിയായിരുന്നു സോണിയ. എം.ജി സര്‍വകലാശാലാ കലോത്സവത്തിന് ഒപ്പന മത്സരത്തില്‍ മണവാട്ടിയായി വേഷമിട്ടത് കണ്ട് കാസര്‍കോട് സ്വദേശി റാഷിദ് അബ്ദുല്ലക്ക് തോന്നിയ പ്രണയമാണ് പിന്നീട് വിവാഹം വരെ കലാശിച്ചത്. ആദ്യമായി ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ സംഘത്തലവനാണ് റാഷിദ് എന്നാണ് വിവരം. തൃക്കരിപ്പൂര്‍, പടന്ന, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കൊപ്പം 2016 മേയിലാണ് റാഷിദും കുടുംബവും ഐഎസില്‍ ചേരാന്‍ വീട് വിട്ടിറങ്ങിയത്.

Read Also : യുഎഇയിലെ ചരക്കുകപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ

അതി സുന്ദരിയായിട്ടാണ് എം.ജി സര്‍വകലാശാലാ കലോത്സവ വേദിയിലെ ഒപ്പന മത്സരത്തില്‍ സോണിയ സെബാസ്റ്റ്യന്‍ എന്ന വൈറ്റിലക്കാരി എത്തിയത്. യുവജനോത്സവത്തില്‍ മൂന്നിനങ്ങളില്‍ മത്സരിക്കാനെത്തിയ റഷീദ് അബ്ദുള്ളയുടെ ഹൃദയത്തിലും സോണിയ സെബാസ്റ്റ്യന്‍ നിറഞ്ഞുനിന്നു. പാലാ സെന്റ് ജോസഫ്‌സ് എന്‍ജിനീയറിങ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായിരുന്നു റാഷിദ്. പ്രസംഗത്തില്‍ റാഷിദിനായിരുന്നു മൂന്നാം സമ്മാനം. യുവജനോത്സവത്തിനു തിരശീല വീഴും മുമ്പേ സോണിയയെ പരിചയപ്പെടാന്‍ റാഷിദ് ശ്രദ്ധിച്ചു. എറണാകുളം വൈറ്റില സ്വദേശിയും പുരാതന ക്രൈസ്തവ കുടുംബത്തിലെ അംഗവുമായ സെബാസ്റ്റ്യന്റെ രണ്ടു മക്കളില്‍ മൂത്തവളായിരുന്നു സോണിയ.

ദുബായിലും പിന്നീട് ബഹ്റൈനിലെ പെട്രോളിയം കമ്പനിയിലും ഉയര്‍ന്ന തസ്തികയില്‍ ജോലിചെയ്ത മാതാപിതാക്കള്‍ക്കും ഇളയ സഹോദരനുമൊപ്പം രാജകുമാരിയായി വിലസി നടന്ന സോണിയയെ എറണാകുളത്തെ എന്‍ജിനീയറിങ് കോളജില്‍ ചേര്‍ത്തു. റാഷിദും സോണിയയും സ്‌കൂള്‍തലം വരെ പഠിച്ചത് ഗള്‍ഫിലാണ്. റാഷിദ് മസ്‌കറ്റിലെ ഇന്ത്യന്‍ സ്‌കൂളിലാണെങ്കില്‍ സോണിയ ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളിലും ആയിരുന്നു. എന്‍ജിനീയറിങ് പഠനത്തിനാണ് ഇരുവരും കേരളത്തില്‍ വന്നത്.

റാഷിദിന്റെ മൂത്ത സഹോദരന്മാര്‍ മസ്‌കറ്റിലായിരുന്നു. അവരോടൊപ്പം താമസിച്ചായിരുന്നു റാഷിദിന്റെ സ്‌കൂള്‍ പഠനം. കാസര്‍ഗോട്ടെ ഗ്രാമാന്തരീക്ഷത്തില്‍നിന്നു മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാനായി ബിസിനസുകാരനായ പിതാവ് തയ്യല്‍ പുരളി വീട്ടില്‍ ടി.പി. അബ്ദുള്ള മൂത്ത രണ്ടു മക്കളോടൊപ്പം റാഷിദിനെ മസ്‌കറ്റില്‍ പഠനത്തിന് അയയ്ക്കുകയായിരുന്നു. സോണിയയുമായുള്ള പ്രണയം തുടരുന്നതിനിടെയാണ് ബാപ്പയും മൂന്നു സഹോദരന്മാരും ആവശ്യപ്പെട്ടപ്രകാരം റാഷിദ് ദുബായില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

പിന്നീട് ആറക്ക ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് അയാള്‍ കേരളത്തില്‍ തിരിച്ചെത്തി. സോണിയയെ കാണാനുള്ള മോഹമായിരുന്നു ഇതിനു പിന്നില്‍. എറണാകുളത്ത് പിന്നീട് 30,000 രൂപ ശമ്പളത്തില്‍ മൊബൈല്‍ ടവര്‍ നിര്‍മ്മാണ ചുമതല വഹിക്കുന്ന കമ്പനിയില്‍ ബിസിനസ് മാനേജരായി.

ഇതിനിടെ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി എം.ബി.എ. ബിരുദവും നേടിയ സോണിയയ്ക്കു സാക്കിര്‍ നായിക്കിന്റെ പ്രബോധനങ്ങളടങ്ങിയ യുട്യൂബ് സന്ദേശങ്ങള്‍ അയച്ചുകൊടുക്കുക റഷീദിന്റെ സ്ഥിരം പരിപാടിയായി. റാഷിദുമായി പിരിയാന്‍ കഴിയാത്തത്ര ബന്ധം സ്ഥാപിച്ച സോണിയ ഇസ്ലാംമതം സ്വീകരിക്കുകയും ചെയ്തു.

അതേസമയം, മകള്‍ക്കായി പ്രമുഖ കുടുംബത്തിലെ ഡോക്ടറുമായുള്ള വിവാഹം പറഞ്ഞുവച്ചിരുന്ന സോണിയയുടെ മാതാപിതാക്കള്‍ ഇതോടെ തളര്‍ന്നു. വര്‍ഷത്തില്‍ രണ്ടുതവണ കേരളത്തിലെത്താറുള്ള അവര്‍ പിന്നീട് നാട്ടിലേയ്ക്ക് വരാതെയായി. മകളെക്കുറിച്ച് ചോദിച്ച ബന്ധുക്കളോടും നാട്ടുകാരോടും തങ്ങള്‍ക്ക് അങ്ങനെ ഒരു മകളില്ലെന്ന മറുപടിയാണ് അവര്‍ നല്‍കിയത്.

ഈ സമയത്താണ് കോഴിക്കോട് പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ റാഷിദ് ജോലിയില്‍ പ്രവേശിക്കുന്നത്. അവിടെ അദ്ധ്യാപികയായെത്തിയ ബിഹാര്‍കാരി യാസ്മിന്‍ മുഹമ്മദ് അയാളെ ഐ.എസ് പ്രവര്‍ത്തകനായി വളര്‍ത്തുകയായിരുന്നു.

യാസ്മിനെ റാഷിദ് രണ്ടാം ഭാര്യയാക്കിയപ്പോള്‍ ആയിഷയായി മാറിയ സോണിയയ്ക്ക് എതിര്‍ക്കാന്‍ ശബ്ദമുണ്ടായില്ല. 2016 മെയ് 31 ന് മുംബൈയില്‍ മസ്‌കറ്റിലേക്ക് ഒമാന്‍ എയര്‍വെയ്‌സിന്റെ ഡബ്ല്യു.വൈ. 204 നമ്പര്‍ വിമാനത്തില്‍ പുറപ്പെട്ട റാഷിദിനൊപ്പം ഗര്‍ഭിണിയായ സോണിയ എന്ന ആയിഷയുമുണ്ടായിരുന്നു. അഫ്ഗാനിസ്ഥാനിലെ ഐ.എസ്. ക്യാമ്പിലെത്തിയശേഷമാണ് സാറാ എന്ന പെണ്‍കുഞ്ഞ് അവള്‍ക്ക് പിറന്നത്.

2019 ഡിസംബറിലാണ് എറണാകുളം വൈറ്റില സ്വദേശിനിയും തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദി (39 )ന്റെ ഭാര്യയുമായ ആയിഷ എന്ന സോണി സെബാസ്റ്റ്യന്‍ എന്ന 30കാരി അഫ്ഗാന്‍ സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയത്. അഫ്ഗാനിസ്ഥാനിലെ തോറബോറ പ്രവിശ്യയില്‍ ഐ.എസിനെതിരെ അമേരിക്കന്‍ – അഫ്ഗാന്‍ സേന ആക്രമണം നടത്തുന്നതിനിടെയാണ് ഇവര്‍ കീഴടങ്ങിയത്. ദേശീയ അന്വേഷണ ഏജന്‍സി ആണ് കീഴടങ്ങിയവരില്‍ സോണി സെബാസ്റ്റ്യന്‍ എന്ന അയിഷ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button