Latest NewsIndiaNews

അമ്മ മരിച്ചെന്നറിഞ്ഞിട്ടും അവസാനമായി ഒന്ന് കാണാൻ പോലും ആൺമക്കൾ എത്തിയില്ല, മൃതദേഹം നാലുകിലോമീറ്റർ ചുമന്ന് പെൺമക്കൾ

അമ്മയുടെ മരണവിവരമറിഞ്ഞിട്ടും ആൺമക്കൾ എത്താതിരുന്നതോടെ, അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്ത് പെണ്മക്കൾ. ഒഡീഷയിലെ പുരിയിലാണ് സംഭവം. വീട്ടിൽ നിന്നും നാല് കിലോമീറ്റർ ദൂരെയാണ് ശ്മാശാനമുള്ളത്. ഇവിടേക്ക് അമ്മയുടെ മൃതദേഹം ചുമലിലേറ്റി നടന്നാണ് പെണ്മക്കൾ എത്തിയത്. തുടർന്ന്, അമ്മയുടെ അന്ത്യകർമ്മങ്ങൾ എല്ലാം തന്നെ അവർ നിർവ്വഹിക്കുകയായിരുന്നു. മംഗളഘട്ടിലെ നിവാസിയായ എൺപതുകാരി ജാതി നായക് ഞായറാഴ്ചയാണ് അന്തരിച്ചത്.

ജാതി നായകിന് രണ്ട് ആൺമക്കളും നാല് പെൺമക്കളുമാണ് ഉള്ളത്. പെണ്മക്കളെ എല്ലാം മറ്റ് സ്ഥലങ്ങളിലേക്കായിരുന്നു വിവാഹം കഴിപ്പിച്ച് അയച്ചത്. ആൺമക്കൾ തങ്ങളുടെ വിവാഹത്തിന് ശേഷം കുടുംബമായി മറ്റൊരിടത്താണ് താമസം. മക്കളാരുമില്ലാതെയായിരുന്നു ഇവർ ജീവിച്ചിരുന്നത്. മരണസമയത്തും ആരും അടുക്കൽ ഉണ്ടായിരുന്നില്ല. അയൽക്കാർ ആണ് ഇവരുടെ മരണവിവരം മക്കളെയെല്ലാം അറിയിച്ചത്. കൂട്ടത്തിൽ ആണ്മക്കളെയും വിവരമറിയിച്ചിരുന്നു. എന്നാൽ, ഇവരിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.

Also Read:അത്താഴം കഴിക്കുമ്പോള്‍ കൂടുതല്‍ കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം!

അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും ആൺമക്കൾ എത്തിച്ചെർന്നില്ല. സംസ്കാരച്ചടങ്ങുകൾ നടത്തേണ്ടിയിരുന്നത് ആൺമക്കൾ ആണ്. എന്നാൽ, ഇവർ വരാതെ ആയതോടെയാണ് പെൺമക്കൾ അമ്മയുടെ മൃതദേഹം വീടിന് പുറത്ത് കൊണ്ടുവന്ന് സംസ്കാര ചടങ്ങുകൾ നടത്തിയത്.

‘നീ എന്റെ മൂത്ത മകനാണ്, എന്റെ രണ്ട് മക്കളിൽ ആരും തന്നെ എന്നെ തിരിഞ്ഞ് നോക്കുന്നില്ല. വർഷങ്ങളായി അവർ എന്നെ ഒന്ന് വന്ന് കണ്ടിട്ട്’ ജാതി നായക്കിന്റെ മരുമകന്മാരിൽ ഒരാൾ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അമ്മായിയമ്മയെ സന്ദർശിച്ചപ്പോൾ അവർ വേദനയോടെ പറഞ്ഞതാണ് ഇത്. സഹോദരന്മാർ അമ്മയെ കാണാൻ വന്നിട്ട് പത്തുവർഷം കഴിഞ്ഞെന്ന് പെണ്മക്കൾ പറയുന്നു. അമ്മയ്ക്ക് സുഖമില്ലാതെ ആയപ്പോഴും ഇവർ തിരിഞ്ഞുനോക്കിയില്ലെന്നാണ് സഹോദരിമാർ പറയുന്നത്.

shortlink

Post Your Comments


Back to top button