![](/wp-content/uploads/2021/10/covid-saudi-8.jpg)
ദില്ലി: രാജ്യം കോവിഡ് മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ 24 മണിക്കൂറില്‍ 30000ല്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യം മൂന്നാം തരംഗത്തിലേക്ക് കടക്കുകയാണെന്നാണ് വിദഗ്ദര്‍ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ വ്യാപനത്തിന് കാരണം ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഏറ്റവും പുതിയ വകഭേദം ഒമൈക്രാണാണെന്ന വിലയിരുത്തലിലാണ് ആരോഗ്യമന്ത്രാലയം. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഓരോ സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോള്‍, ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കൊവിഡ് വ്യാപനത്തിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് രോഗം വ്യാപിക്കുന്നതിന് ആക്കം കൂട്ടുമെന്ന ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് ചിന്തിക്കണമെന്ന് അഹമ്മദാബാദ് ഹൈക്കോടി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.
Post Your Comments