![](/wp-content/uploads/2021/07/supreme-court-1.jpg)
ന്യൂഡൽഹി : കേസുകളുടെ സിറ്റിംഗുകൾ ഓൺലൈനിലേക്ക് മാറ്റി സുപ്രീംകോടതി. കൊറോണ പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഡൽഹിയിൽ കഴിഞ്ഞ ദിവസം പരിശോധിച്ച 3,194 സാമ്പിളുകൾ ആണ് കൊറോണ പോസിറ്റീവ് ആയത്. ഇതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചു. നിലവിൽ 4.59 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഈ സാഹചര്യത്തിൽ അടുത്ത രണ്ട് ആഴ്ചത്തേക്കാണ് സുപ്രീം കോടതി സിറ്റിംഗ് ഓൺലൈനിലേക്ക് മാറ്റിയത്. ഓൺലൈൻ സിറ്റിംഗുകൾ തിങ്കളാഴ്ച മുതലാണ് ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട് കോടതി അറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ട് ആഴ്ചത്തേക്ക് സുപ്രീംകോടതിയിൽ നേരിട്ടുള്ള സിറ്റിംഗ് ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി.
Post Your Comments