അഞ്ചാലുംമൂട്: ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ഞാവെളി തൃക്കരുവ കോടി പുതുവല്‍ വീട്ടില്‍ യേശുദാസ്-ജസീന്ത ദമ്ബതികളുടെ മകള്‍ ജോസ്ഫിന്‍ (22) നെയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
യുവതിയുടെ രണ്ടാമത്തെ പ്രസവത്തെ തുടര്‍ന്ന് മാതാപിതാക്കളോടെപ്പം സ്വന്തം വീട്ടിലായിരുന്നു താമസം. 17 ദിവസം മുൻപായിരുന്നു യുവതിയുടെ പ്രസവം നടന്നത്. ഒരു മകൾ കൂടി ഇവർക്കുണ്ട്. ശനിയാഴ്ച രാത്രി 12 മണിക്കാണ് സംഭവം.
പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച മൃതദേഹം തഹസില്‍ദാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. സംസ്ക്കാരം നടത്തി. ഭര്‍ത്താവ്: വര്‍ഗീസ്, സഹോദരന്‍: ജോസഫ്.
Post Your Comments