ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യയില്‍ മാത്രം 17 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് . 602 പരാതികളാണ് ലഭിച്ചതെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. പുതിയ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് കണക്കുകള്‍ പുറത്തുവിട്ടത്. ഐടി നിയമം അനുസരിച്ച് മാസംതോറും കണക്കുകള്‍ പുറത്തുവിടണം. ആറാമത്തെ പ്രതിമാസ റിപ്പോര്‍ട്ടിലാണ് നവംബറിലെ കണക്കുകള്‍ ഉള്‍പ്പെടുന്നത്. ഉപയോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് പതിവായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
Read Also : കേരളത്തിൽ ഭരണഘടനാ സ്തംഭനം സൃഷ്ടിക്കുന്നു : സർക്കാറും ഗവർണറും കുറ്റക്കാരെന്ന് കെ.സി. വേണുഗോപാൽ
ഉപയോക്താവ് നല്‍കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്സ്ആപ്പ് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യമെന്ന് വാട്സ്ആപ്പ് വക്താവ് അറിയിച്ചു.
Post Your Comments