ThiruvananthapuramPalakkadLatest NewsKeralaNattuvarthaNews

കെ റെയിൽ : വികസന പദ്ധതികളെ ഉമ്മാക്കികാട്ടി വിരട്ടാൻ നോക്കണ്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്ഥലമേറ്റെടുക്കലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും നഷ്ടപരിഹാരം കൂടുതൽ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

പാലക്കാട് : കേരളത്തിൽ ഒരു വികസന പരിപാടിയും പാടില്ലെന്ന മട്ടിലാണ് പ്രതിപക്ഷം നീങ്ങുന്നതെന്നും എന്നാൽ വികസന പദ്ധതികളെ ഉമ്മാക്കി കാട്ടി വിരട്ടുന്നവരോട് ഒന്നേ പറയാനുള്ളൂ, വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ ദുർവാശിയില്ല. നാട് മുന്നോട്ട് പോകണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. സ്ഥലമേറ്റെടുക്കലിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും നഷ്ടപരിഹാരം കൂടുതൽ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മെലിഞ്ഞ് തിരിച്ചറിയാനാകാത്ത വിധത്തിൽ കിം ജോങ് ഉൻ: ഭക്ഷ്യക്ഷാമം നേരിടുന്ന രാജ്യത്തിന് വേണ്ടി മെലിഞ്ഞതെന്ന് സർക്കാർ

സി.പി.ഐ.എം പാലക്കാട് ജില്ലാ സമ്മേളനത്തിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കേന്ദ്ര സർക്കാരിനെ ഉപയോഗിച്ച് പല പദ്ധതികളും അട്ടിമറിക്കാൻ ബിജെപി നീക്കം നടത്തുന്നെന്നും എൽഡിഎഫിന്റെ കാലത്ത് വികസനം വേണ്ടെന്നാണ് അവർ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button