ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം പാകിസ്താന് തിരിച്ചടിയുടെ കാലമാണ്. അഫ്ഗാന്‍ താലിബാന്‍ പിടിച്ചടക്കിയതിനു ശേഷം പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്ളിക്റ്റ് ആന്റ് സെക്യൂരിറ്റി സ്റ്റഡി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗസ്റ്റില്‍ മാത്രം 45 ഭീകരാക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മുതലാണ് താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയത്. അപ്പോള്‍ മുതല്‍ തന്നെ പാകിസ്താനില്‍ ഭീകരാക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായി. താലിബാന്‍ അധികാരം പിടിച്ചെടുത്ത ആഗസ്റ്റ് മാസം ആണ് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. 45 ആക്രമണങ്ങളാണ് ആഗസ്റ്റില്‍മാസം ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2020 ല്‍ രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളുടെ ശരാശരി എണ്ണം 16 ആയിരുന്നു. എന്നാല്‍ 2021 ല്‍ ഇത് 25 ആയി. ബലുചിസ്താന്‍ പ്രവിശ്യയിലാണ് മുന്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഭീകരാക്രമണം ഉണ്ടായത്. 103 ആക്രമണങ്ങളില്‍ 170 പേര്‍ക്ക് പ്രവിശ്യയില്‍ ജീവന്‍ നഷ്ടമായി. ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടക്കുന്ന രണ്ടാമത്തെ സംസ്ഥാനം ഖൈബര്‍ പക്തുന്‍ക്വയാണ്. ഇവിടെ 15 ഭീകരാക്രമണങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഇതില്‍ 23 പേര്‍ കൊല്ലപ്പെടുകയും, 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments