ErnakulamKeralaNattuvarthaLatest NewsNews

ലഹരിയിൽ മതിമറന്ന് ആറാട്ട്:കൊച്ചിയിൽ ലഹരിവിരുന്നിൽ യുവാക്കൾക്കൊപ്പം പിടിയിലായ യുവതിയുടെ മൊബൈലിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കൊച്ചി: പുതുവത്സാരാഘോഷത്തിന്റെ ഭാഗമായി ഫ്ലാറ്റിൽ ലഹരിവിരുന്ന് നടക്കുന്നതിനിടെ ലഹരിമരുന്നുകളുമായി അഞ്ച് യുവാക്കൾക്കൊപ്പം യുവതിയെ പോലീസ് പിടികൂടിയ സംഭവത്തിൽ പുറത്തു വരുന്നത് നിർണായക വിവരങ്ങൾ. തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയ ബിജു (20 )വാണ് പിടിയിലായത്. യുവതിയുടെ മൊബൈൽ പരിശോധിച്ചപ്പോൾ ലഹരി ഉപയോഗിക്കുന്ന മറ്റ് യുവതികളുടെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരെല്ലാം പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

പോലീസ് റെയ്ഡിനിടെ നാടകീയമായ സംഭവങ്ങളാണ് നടന്നത്. ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടർന്ന് പൊലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്‌ളാറ്റിന്റെ എട്ടാം നിലയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനു വീണു പരുക്കേൽക്കുകയും ചെയ്തു. കാർ ഷെഡ്ഡിന്റെ അലൂമിനിയം ഷീറ്റിലേക്കാണ് യുവാവ് വീണത്. ഷീറ്റു തുളച്ചു താഴെ വീണ ഇയാളുടെ തോളെല്ലിനു പരുക്കേറ്റു.

വെള്ളപ്പൊക്കത്തിൽ കാർ ഒഴുകിപ്പോയി വാദിയിലേക്ക് പതിച്ചു: യാത്രക്കാരെ രക്ഷപ്പെടുത്തി പോലീസ്

പോലീസ് എത്തുമ്പോൾ പിടിയിലായ പ്രതികൾ ലഹരി ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. പിടിയിലായവരിൽ പലരും ഫ്‌ളാറ്റിലെ താമസക്കാരായിരുന്നു. മയക്കു മരുന്ന് കച്ചവടത്തിൽ സംശയം ഉണ്ടാകാതിരിക്കാൻ പ്രതികൾ എല്ലാം ഒരേ ഫ്‌ളാറ്റിൽ തന്നെ താമസിക്കുന്നുവെന്നാണ് പോലീസിന്റെ നിഗമനം. സ്ഥിരമായി പുറത്തു നിന്ന് ഫ്‌ളാറ്റിലേക്ക് ആളുകളെത്തുന്നത് പലവിധ സംശയങ്ങൾക്ക് ഇടയാക്കുമെന്നതിനാൽ ഇവർ ഒരേ ഫ്ലാറ്റിൽ താമസമാക്കുകയായിരുന്നു.

നാലുവയസുകാരിയെ തെരുവുനായ്ക്കള്‍ കടിച്ചുകീറി, വലിച്ചിഴച്ചു: നടുക്കുന്ന ദൃശ്യം

പ്രതികൾ എല്ലാവരും മയക്കു മരുന്ന് വിൽപ്പന നടത്തുന്നവരാണ്. കോഴിക്കോട് ബാലുശേരി നെന്മണ്ട ചാലിക്കണ്ടി ഷിനോ മെർവിൻ (28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സജന ഭവനിൽ റിജു (38), കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് ചെങ്ങലിൽ അനീഷ് അനി (25), കരുനാഗപ്പിള്ളി കടത്തൂർ നസീം നിവാസിൽ നജീം ഷംസുദ്ദീൻ (40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയ ബിജു (20), കായംകുളം പുതുപ്പാടി സ്വദേശി അതുൽ (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button