NattuvarthaLatest NewsKeralaNews

ചെന്നൈയിൽ മഴക്കെടുതി :മൂന്നു പേർക്ക് ഷോക്കേറ്റു

ചെന്നൈ: ചെന്നൈയിൽ മഴക്കെടുതി തുടരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളും വെളളം കൊണ്ട് മുങ്ങി. 3 പേർ ഷോക്കേറ്റു മരണപ്പെട്ടു. അതേ സമയം, കാഞ്ചീപുരം, ചെങ്കല്‍പട്ട്, ചെന്നൈ എന്നിവിടങ്ങളിൽ പെട്ടെന്നുണ്ടായ മഴയിൽ അപകടമുണ്ടായി. മഴ ശക്തമായതോടെ ഷോക്കേറ്റ് മൂന്നു പേര്‍ മരിച്ചിരുന്നു. തമിഴ്നാട്ടിലെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു.

Also Read : ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനം നടത്തി മുസ്ലീം യുവാവിന് വിവാഹം കഴിപ്പിച്ചു നൽകി: പ്രതിഷേധം

മഴക്കെടുതി രൂക്ഷമായ ചെന്നൈ, ചെങ്കൽ പേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരുന്നത്. 10 ജില്ലകളിൽ ജനങ്ങൾക്കായി മഴ മുന്നറിയിപ്പും നൽകിയിരുന്നു. അതിനൊപ്പം ഭരണകൂടം ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിരുന്നു.

shortlink

Post Your Comments


Back to top button