News

സൗദിയിൽ മഴയും മഞ്ഞുവീഴ്ച്ചയും: തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴ അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേഹ്യയിൽ മഴയും മഞ്ഞുവീഴ്ച്ചയും. ശനിയാഴ്ച പുലർച്ചെ മുതൽ സൗദിയിലെ പലയിടങ്ങളിലും കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. തബൂക്കിലെ ജബൽ അൽ ലൗസിന്റെ കൊടുമുടി പൂർണമായും മഞ്ഞു കൊണ്ട് കുളിർന്നു. പാതയോരങ്ങളിലും കുന്നുകളിലും മഞ്ഞു മൂടിയ കാഴ്ച്ചയാണ് സൗദിയിൽ കാണാൻ കഴിഞ്ഞത്.

Read Also: തകരാറില്ലാത്ത റോഡിനു മുകളിൽ വീണ്ടും ടാറിങ് നടത്തി പൊതുമരാമത്ത് വകുപ്പ്: പ്രതിഷേധവുമായി നാട്ടുകാർ

തിങ്കളാഴ്ച വരെ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്. റിയാദ്, മക്ക, മദീന, കിഴക്കൻ പ്രവിശ്യ, അൽ ബാഹ, അസീർ, ജസാൻ, അൽഖസിം, തബൂക്ക്, അൽജൗഫ്, ഹായിൽ എന്നീ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.

അപകട സാധ്യത നിറഞ്ഞ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും വെള്ളപ്പൊക്കമുണ്ടായേക്കാവുന്ന സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. സൗദി അറേബ്യയിൽ പല പ്രദേശങ്ങളിലും തണുപ്പ് കൂടുന്നതായും അധികൃതർ പറഞ്ഞു.

Read Also: റെയി​ൽ​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​തനെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button