ന്യൂഡൽഹി : കോൺഗ്രസ്സ് പ്രസ്ഥാനം എന്നും സത്യത്തിന്റേയും നീതിയുടേയും ഭാഗത്താണെന്നും ജീവതകാലം മുഴുവൻ എല്ലാവർക്കുമായി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി. സത്യത്തിനും നീതിക്കും മനുഷ്യാവകാശത്തിനുമായി താൻ എന്തും ചെയ്യുമെന്നും ഇതാണ് തന്റെ പുതുവത്സര ജീവിതലക്ഷ്യമെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും ഏറ്റെടുക്കും. പഞ്ചാബിലും ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും കോൺഗ്രസ്സ് ശക്തമായി തിരിച്ചുവരുമെന്നും രാഹുൽ പറഞ്ഞു.
രാജ്യത്ത് സത്യത്തിനും നീതിക്കും മനുഷ്യാവകാശത്തിനും ഒരു വിലയുമില്ല. ജനങ്ങളുടെ പ്രതീക്ഷ കോൺഗ്രസ്സിലാണ്. കർഷകരുടെ വിഷയത്തിൽ അവരുടെ കൂടെ നിൽക്കാൻ ഞങ്ങൾക്ക് മാത്രമേ സാധിച്ചുള്ളു. പാർലമെന്റിൽ നിരന്തരം ഞങ്ങൾ മാത്രമാണ് പ്രശ്‌നം ഉന്നയിച്ചത്. പ്രധാനമന്ത്രിക്ക് തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ പോലും സാധിച്ചിട്ടില്ലെന്നും രാഹുൽ പറഞ്ഞു.
Post Your Comments