Latest NewsKeralaNews

ജീവനക്കാരെ ആക്രമിച്ചു: കെ റെയിൽ സമരക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്

കൊല്ലം : കെ റെയിൽ വിരുദ്ധ സമരക്കാർക്കെതിരെ കേസുമായി പോലീസ്. സർവേ കല്ല് സ്ഥാപിക്കാനെത്തിയ ജീവനക്കാരെ ആക്രമിച്ച് 10 ലക്ഷം രൂപയുടെ ഉപകരണം നശിപ്പിച്ചെന്ന പേരിൽ കോഴിക്കോട് കുണ്ടായിത്തോട് നിവാസിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി നല്ലളം പോലീസാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം കല്ല് സ്ഥാപിക്കാൻ എത്തിയപ്പോൾ ഇവർ ജീവനക്കാരെ തടഞ്ഞിരുന്നു. ഈ സംഭവത്തിലാണ് ഉപകരണം കേട് വരുത്തിയെന്ന പേരിൽ കേസെടുത്തത്. ഒപ്പം സമരത്തിൽ പങ്കെടുത്തവർക്കെതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിലും കേസെടുക്കുന്നുണ്ട്. എന്നാൽ, കോവിഡ് മാനദണ്ഡം പാലിക്കാതെ പാർട്ടി സമ്മേളനങ്ങളും പൊതുപരിപാടികളും നടത്തുന്ന സർക്കാർ സമരം പൊളിക്കാൻ മനഃപൂർവം കേസെടുക്കുകയാണെന്നാണ് സമരക്കാർ പറയുന്നത്.

Read Also  : സംസ്ഥാനത്തെ രാത്രികാല നിയന്ത്രണങ്ങൾ ഇന്നവസാനിക്കും

കെ റെയിലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മേഖലകളിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. കല്ലിടൽ അടക്കമുള്ള പ്രവർത്തനം നടക്കുമ്പോൾ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന കാര്യം മാത്രമാണ് പരിശോധിക്കുന്നതെന്നാണ് പൊലീസ് വിശദീകരണം. സമരത്തിൽ പങ്കെടുത്ത ചിലരെ ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ‘ഓപ്പറേഷൻ കാവൽ’ പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചതായും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button