മീററ്റ് : പ്രധാനമന്ത്രി നരേന്ദ്രമോദി ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മേജര്‍ ധ്യാന്‍ചന്ദ് സ്പോര്‍ട്സ് യൂണിവേഴ്സിറ്റിക്ക് ശിലാസ്ഥാപനം നടത്താനെത്തിയ പ്രധാനമന്ത്രി ജിംനേഷ്യം സന്ദര്‍ശിക്കുന്ന ചിത്രങ്ങളും വൈറലായി.
സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ജിമ്മില്‍ വ്യായാമം ചെയ്യുന്നതാണ് വൈറലായ വീഡിയോ. ഫിറ്റ് ഇന്ത്യ സന്ദേശം നല്‍കുകയാണ് പ്രധാനമന്ത്രിയെന്നാണ് ദൃശ്യങ്ങളെ കുറിച്ചുള്ള സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍ .
മീററ്റിലെ സര്‍ധന ടൗണിലെ സലാവ, കൈലി ഗ്രാമങ്ങളിലാണ് 700 കോടി രൂപ ചെലവില്‍ സര്‍വകലാശാല സ്ഥാപിക്കുന്നത്. കായിക സംസ്കാരം വളര്‍ത്തിയെടുക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ലോകോത്തര കായിക അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുക എന്നതിനാണ് പ്രധാനമന്ത്രി പ്രധാനമായും ഊന്നല്‍ നല്‍കുന്നത് .
700 കോടി രൂപ ചെലവില്‍ ഒരുക്കുന്ന ഈ സര്‍വ്വകലാശാല യുവാക്കള്‍ക്ക് അന്താരാഷ്ട്ര കായിക സൗകര്യങ്ങള്‍ ഒരുക്കും. ഓരോ വര്‍ഷവും 1000-ത്തിലധികം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഇവിടെ പ്രവേശനം നല്‍കും.
Post Your Comments