KottayamKeralaNattuvarthaLatest NewsIndiaNews

പോലീസുകാരന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും തകർത്തു, ചുമരിൽ മൂത്രമൊഴിച്ചു, ചെയ്തത് മിന്നൽ മുരളി ഒറിജിനൽ

കോട്ടയം: മിന്നൽ മുരളിയുടെ പേരിൽ പോലീസുകാരന്റെ വീട്ടിൽ ആക്രമണം. പുതുവര്‍ഷത്തലേന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്നെഴുതിവെച്ച് ആക്രമണം നടത്തിയത്.

Also Read:21-കാരിയെ തൊഴിലുടമ അടക്കം മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചു: കേസെടുത്ത് പോലീസ്

ആക്രമണത്തിൽ വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും പ്രതികൾ അടിച്ചുതകര്‍ക്കുകയും ചുമരിൽ മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്തു. കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്.

അതേസമയം, രണ്ടാഴ്ച മുന്‍പ് കുമരകത്ത് മദ്യപിക്കാനെത്തിയ സംഘത്തെ പൊലീസ് ഓടിച്ചിരുന്നു. ഈ കൂട്ടത്തിൽ ഷിബുവും ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമമെന്നാണ് പൊലീസ് നിഗമനം. സംഭവ സ്ഥലത്ത് ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ ഉടന്‍ കണ്ടെത്താനാകുമെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button